സ്വപ്നയും ശിവശങ്കറും ചേർന്ന് ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങൾ ചോർത്തി വിദേശ രാജ്യങ്ങൾക്ക് വിറ്റതായി സിപിഐയുടെ മുഖപത്രം ജനയുഗം. ബംഗളൂരിവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് ഇവർ രണ്ട് പേരും സ്ഥിരമായി സന്ദർശനം നടത്തിയിരുന്നുവെന്ന വളരെ ഗുരുതരമായ ആരോപണങ്ങളാണ് ജനയുഗം ഉയർത്തിയിരിക്കുന്നത്.
/sathyam/media/post_attachments/c3EEYUfrcWS26PisRvNI.jpg)
ഇക്കാര്യങ്ങൾ എൻഐഎ കണ്ടെത്തിയെന്നാണ് സിപിഐയുടെ പത്രം പറയുന്നത്. സ്വർണ്ണകള്ളക്കടത്ത് കേസിലെ പ്രതികൾ ചാരപ്രവർത്തനവും നടത്തിയെന്ന അതീവ ഗുരുതരമായ ആരോപണമാണ് ജനയുഗം ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസ് കേന്ദ്രമാക്കി രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ചോർത്തി അന്യരാജ്യങ്ങൾക്ക് വിറ്റുവെന്നാണ് ജനയുഗം ആധികാരികമായി പറയുന്നത്. ജനയുഗത്തിൻറെ മുതിർന്ന ലേഖകൻ കെ. രംഗനാഥാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തിൻറെ പ്രധാന രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻറ് അനാലിസിസ് വിംങും (റോ) ഇൻറലിജൻസ് ബ്യൂറോയും ഇത് സംബന്ധിച്ച് ചില വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ എൻഐഎയുടെ കസ്റ്റഡിയിൽ കഴിയുന്ന സ്വപ്ന സുരേഷിനെതിരെ ഇടതു മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ മുഖപത്രം പുറത്ത് കൊണ്ടുവന്ന വിവരങ്ങൾ സർക്കാരിനെയും മുന്നണിയെയും ഒരുപോലെ വെട്ടിലാക്കുന്നതാണ്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പ്രത്യേക താൽപര്യം എടുത്താണ് ഐടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്കിൻറെ ഓപറേഷൻ മാനേജറായി സ്വപ്ന സുരേഷിനെ നിയമിച്ചത്. ഒന്നര ലക്ഷത്തിലധികം രൂപ പ്രതിമാസ ശമ്പളത്തിലായിരുന്നു അവരെ നിയമിച്ചത്. കേവലം പത്താം ക്ലാസ്സ് മാത്രം വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരുന്ന സ്വപ്നയെ വ്യാജ ബിരുദങ്ങളുടെ അടിസ്ഥാനത്തിലാണ് സ്പേസ് പാർക്കിൽ ശിവശങ്കർ നിയമിച്ചത്.
ബംഗളൂരുവിൽ ഒരു എസ്പിയുടെ നേതൃത്വത്തിലുള്ള എൻഐഎ സംഘം അന്വേഷിക്കാൻ എത്തിയിട്ടുണ്ടെന്നാണ് ജനയുഗം പറയുന്നത്. ഈ അഞ്ചംഗ അന്വേഷണ സംഘം ബംഗളൂരുവിൽ തമ്പടിച്ചിരിക്കുകയാണ്. ഐഎസ്ആർഒയിലെ പ്രമുഖ ശാസ്ത്രജ്ഞന്മാരുമായി ബി.ഇ.എൽ. റോഡിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നിരന്തര കൂടിക്കാഴ്ച്ച നടത്തിയതായി എൻഐഎയ്ക്ക് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ജനയുഗം റിപ്പോർട്ടിൽ പറയുന്നുണ്ട്.
2019 ഓഗസ്റ്റിൽ സ്പേസ് പാർക്ക് പദ്ധതിയുമായി ശിവശങ്കറും ഐഎസ്ആർഓയ്ക്ക് വേണ്ടി എസ് സോമനാഥും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നു. ബഹിരാകാശ രഹസ്യങ്ങൾ ചോർന്നതിൻറെ തെളിവുകളുമായാണ് എൻഐഎ അന്വേഷണ സംഘം ദുബായിൽ എത്തിയെന്നാണ് ജനയുഗം ലേഖകൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us