സ്വപ്‌നയെയും സന്ദീപിനെയും പൂട്ടാന്‍ ബ്രൈമൂര്‍, മങ്കയം ലയങ്ങളിലും പൂട്ടിക്കിടക്കുന്ന വീടുകളിലും പരിശോധന; സന്ദീപിന് കോഴിക്കോട്ടും വന്‍ സുഹൃദ് വലയം; സ്വപ്‌ന രക്ഷപ്പെട്ടെന്ന് സംശയിക്കുന്ന കാറില്‍ ഒരു സ്ത്രീ കൂടി?; തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് സൂചന; അഞ്ച് ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്‌നയ്ക്കും സന്ദീപിനും വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി. ബ്രൈമൂര്‍, മങ്കയം എന്നിവിടങ്ങളിലെ ലയങ്ങളിലും പൂട്ടിക്കിടക്കുന്ന വീടുകളിലും പൊലീസ് പരിശോധന നടത്തി.

Advertisment

publive-image

2014 ല്‍ സ്വര്‍ണക്കടത്തുകേസില്‍ സന്ദീപ് പിടിയിലായിരുന്നു. പൂജപ്പുരയില്‍ താമസിച്ചിരുന്നപ്പോള്‍ ഇയാള്‍ അന്വേഷണസംഘത്തെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നെടുമങ്ങാട് മേലാങ്കോടും പിന്നീട് മഞ്ചയിലേക്കും ഇയാള്‍ താമസം മാറ്റിയിരുന്നു.

സന്ദീപിന് കോഴിക്കോട്ടും വന്‍ സുഹൃദ് വലയം ഉള്ളതായി കസ്റ്റംസിന് സൂചന ലഭിച്ചിട്ടുണ്ട്.  സ്വപ്‌ന രക്ഷപ്പെട്ടെന്ന് സംശയിക്കുന്ന കാര്‍ കടന്നുപോയ വഴികളിലും പൊലീസ് പരിശോധന നടത്തി. കാറില്‍ സ്വപ്‌നയെക്കൂടാതെ ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പാലോട് നിന്നും കുളത്തൂപ്പുഴ വഴി തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന.

അതിനിടെ സ്വര്‍ണക്കടത്തുകേസില്‍ പ്രതികള്‍ക്ക് സഹായം നല്‍കുകയും, കസ്റ്റംസിന് വിവരം നല്‍കാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്ത അഞ്ച് ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും ദേശീയ അന്വേഷണ ഏജന്‍സി ( എന്‍ഐഎ) അന്വേഷിക്കുന്നുണ്ട്.

രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെയും ഒരു ഐഎഎസ് ഉദ്യോഗസ്ഥനെയും തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സുമായി ബന്ധപ്പെട്ട രണ്ട് ഉന്നത ഉദ്യോഗസ്ഥരുമാണ് എന്‍ഐഎയുടെ നിരീക്ഷണത്തിലുള്ളത്. ഇവരെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചന.

swapna suresh sandeep nair tvm gold smuggling case latest news all news gold smuggling case
Advertisment