Advertisment

സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ യുഎഇ മുന്‍ കോണ്‍സുല്‍ ജനറലിനേയും അറ്റാഷെയേയും കസ്റ്റംസ് പ്രതികളാക്കും

New Update

തിരുവനന്തപുരം: സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ യുഎഇ മുന്‍ കോണ്‍സുല്‍ ജനറലിനേയും അറ്റാഷെയേയും കസ്റ്റംസ് പ്രതികളാക്കും. കോണ്‍സുല്‍ ജനറല്‍ ജമാല്‍ അല്‍സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയേയും പ്രതികളാക്കാനാണ് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയത്. കുറ്റപത്രം സമര്‍പ്പിക്കാനുള്ള സാങ്കേതിക അനുമതി മാത്രമാണിത്. ഇവരെ ചോദ്യംചെയ്യാനാകില്ല.

Advertisment

publive-image

വിചാരണവേളയിലും ഇവര്‍ക്ക് ഇന്ത്യയിലെത്തേണ്ടി വരുമോ എന്നതിലും വ്യക്തതയില്ല. സ്വര്‍ണം , ഡോളര്‍ കടത്തുകളില്‍ ഇവരുടെ പങ്ക് വ്യക്തമായതിനെത്തുടര്‍ന്നാണ് ഇരുവരേയും പ്രതികളാക്കാന്‍ കസ്റ്റംസ് അനുമതി തേടിയത്.

കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നാണ് സ്വപ്ന സുരേഷിന്‍റെ മൊഴി. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കോണ്‍സുല്‍ ജനറലിനേയും അറ്റാഷയേയും ചോദ്യംചെയ്യേണ്ടതുണ്ട്. എന്നാല്‍ നിലവില്‍ അതിന് അനുമതിയില്ല

swapna suresh
Advertisment