കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്‍റെ കൊഫെപോസ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണങ്ങളില്ലാതെയാണ് കരുതൽ തടങ്കലെന്ന് കണ്ടെത്തിയാണ് ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവ്. കേസിലെ കൂട്ട് പ്രതി സരിത്തിന്‍റെ കരുതൽ തടങ്കൽ ഹൈക്കോടതി ശരിവെച്ചു. എൻഐഎ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സ്വപ്ന സുരേഷിന് ജയിൽ മോചിതയാകാനാകില്ല.
/sathyam/media/post_attachments/BvPOQ8IXIlTT6OIjAoNy.jpg)
വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിൽ തുടർച്ചയായി ഇടപെട്ടെന്നും, ഇനിയും കള്ളക്കടത്തിൽ ഏർപ്പെട്ടേക്കമെന്നുമുള്ള കസ്റ്റംസ് ശുപാർശയിലായിരുന്നു സ്വപ്ന സുരേഷിനെ കൊഫെപോസ ബോർഡ് 1 വർഷത്തെ കരുതൽ തടങ്കലിന് ശിക്ഷിച്ചത്.
സ്വപ്ന സുരേഷിന് പുറമെ സന്ദീപ് നായർ, സരിത് അടക്കമുള്ള കൂട്ട് പ്രതികളെയും തടങ്കലിലാക്കി. എന്നാൽ, കൊഫെപോസ ചുമത്തിയത് നിയമ വിരുദ്ധമായെന്ന് ചൂണ്ടികാട്ടി സ്വപ്ന സുരേഷിന്‍റെ അമ്മ കുമാരി പ്രഭ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.