സ്വപ്‌നയ്ക്ക് ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം; നിരവധി തവണ വിദേശത്തേക്കും ഫോണ്‍ വിളിച്ചു; രേഖകള്‍ എന്‍ഐഎ സംഘത്തിന് ലഭിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ പിടിയിലായ സ്വപ്‌ന സുരേഷിന് ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്. സ്വപ്‌നയ്ക്ക് വിദേശത്തും ഉന്നതബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഫോണ്‍രേഖകള്‍ എന്‍ഐഎ സംഘത്തിന് ലഭിച്ചു.

Advertisment

publive-image

സ്വപ്‌ന ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം ഫോണ്‍ വിളിച്ചിരുന്നതായാണ് സൂചന. നിവരവധി തവണ വിദേശത്തേക്കും വിളിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസും സ്വപ്നയുടെ ഫോണ്‍ രേഖകള്‍ ശേഖരിച്ചിരുന്നു.

കസ്റ്റംസ് നേരത്തേതന്നെ സ്വപ്നയുടെയും സരിത്തിന്റെയും സന്ദീപിന്റെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം അടങ്ങിയ ബാഗേജ് തുറന്നു പരിശോധിച്ച 5ന് ഉച്ചയ്ക്കുശേഷം സ്വപ്ന ഫോണ്‍ ഓഫ് ചെയ്തിരുന്നു.

സ്വപ്നയുടെ ഫോണ്‍ രേഖകള്‍ സ്വര്‍ണക്കടത്തു കേസിലെ നിര്‍ണായക തെളിവുകളായി മാറുമെന്നാണു വിവരം.

gulf gold smuggling swapna suresh all news gold smuggling tvm gold smuggling case latest news gold smuggling all news tvm gold smuggling uae consulate bag
Advertisment