Advertisment

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; സ്വപ്‍ന സുരേഷ് രഹസ്യ മൊഴി നൽകും

author-image
Charlie
Updated On
New Update

publive-image

Advertisment

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ സ്വപ്‍ന സുരേഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം ജില്ലാകോടതി അനുമതി നൽകി. ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‍ന സുരേഷ് കോടതിയിൽ മൊഴി നൽകിയിരുന്നു. രഹസ്യമൊഴി നൽകാൻ സ്വപ്ന സുരേഷ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കേസിലെ പ്രതി കൂടിയായ സ്വപ്ന മൊഴി രേഖപ്പെടുത്തുന്നതിനായി എറണാകുളം ജില്ലാ കോടതിയെയാണ് സമീപിച്ചത്.

 

തെളിവ് നശിപ്പിക്കല്‍, ഇഡിയുടെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു, ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഇഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വപ്‌നയുടെ മൊഴിയെടുക്കാന്‍ ഇഡി നേരത്തേ വിളിപ്പിച്ചിരുന്നുവെങ്കില്‍ ഹാജരായിരുന്നില്ല. മൊഴിയെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

swapna suresh
Advertisment