തിരുവനന്തപുരം: മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് സ്വപ്ന സുരേഷ്. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ. അമ്മയുമൊത്ത് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുമെന്നും എല്ലാ സംശയങ്ങൾക്കും മറുപടി ഉണ്ടാകുമെന്നും സ്വപ്ന പറഞ്ഞു.
കുറേ കാര്യങ്ങൾ പറയാനുണ്ടെന്ന് സ്വപ്നയുടെ മാതാവ് പ്രഭ സുരേഷ് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന് സ്വപ്ന പുറത്തിറങ്ങിയത്. കഴിഞ്ഞ വർഷം ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിൽ 30 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയതിനെ തുടർന്ന് ജൂലൈ 11ന് ബംഗളൂരുവിൽ നിന്നാണ് സ്വപ്ന അറസ്റ്റിലായത്.
പിന്നീട് കാക്കനാട്, വിയ്യൂർ ജയിലുകളിൽ കഴിഞ്ഞശേഷം കോഫെപോസെ തടവുകാരിയായി ഒരു വർഷത്തോളമായി അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു. ആറ് കേസുകളിൽ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ജയിൽ മോചിതയായത്. 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവുമാണ് ഉപാധികൾ.
തിരുവനന്തപുരം; സിനിമാ മേഖലയിലേക്കുള്ള വിഹിതം 17 കോടി വകയിരുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് കീഴിലുള്ള തീയറ്ററുകളുടെ ആധുനികവത്ക്കരണത്തിനും ഒടിടി പ്ലാറ്റ്ഫോം നിര്‍മാണം, സിനിമാ നിര്‍മാണം എന്നിവയ്ക്കായും 17 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്. കലാകാരന്മാരുടെ ഫെല്ലോഷിപ്പിനായി 13 കോടിയും വകയിരുത്തി. സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര നാടകോത്സവത്തിന് ധനസഹായമായി ഒരു കോടി രൂപ നല്‍കും. കേരള സാഹിത്യ അക്കാദമിക്ക് മലയാള സാഹിത്യ സമ്മേളനം സംഘടിപ്പിക്കുന്നതിന് 1 കോടി രൂപ […]
തിരുവനന്തപുരം; കേരളത്തിലെ മത്സ്യബന്ധന മേഖലക്ക് 321.31 കോടി ബജറ്റിൽ വകയിരുത്തി കേരളത്തിന്റെ ധനമന്ത്രി കെഎൻ ബാലഗോപാൽ. പഞ്ഞ മാസങ്ങളിലെ മത്സ്യ തൊഴിലാളികൾക്കുള്ള സാമ്പാദ്യ പദ്ധതിക്കു 27 കോടി വകയിരുത്തും. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടയിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുക എന്ന് ലക്ഷ്യത്തോടെ നടപ്പാക്കുന്ന ശുചിത്വ സാഗരം പദ്ധതിക്ക് 5.5 വകയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. മത്സ്യബന്ധന ബോട്ടുകൾ ആധുനികവത്ക്കരിക്കാൻ പുതിയൊരു പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി പ്രഖ്യാപിച്ചു, പദ്ധതിക്ക് പത്ത് കോടി രൂപ മാറ്റിവെക്കും. 60 % […]
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിലയിൽ വർധന. മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തി. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും കൂടും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിക്കും. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
തിരുവനന്തപുരം: സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പ്രാബല്യത്തിൽ വരുത്തിയിട്ടുള്ള വിവിധ നിയമങ്ങളുടെയും ഭരണഘടനാ വ്യവസ്ഥകളുടെയും നടപ്പാക്കൽ അവലോകനത്തിനും അവ ശക്തിപ്പെടുത്തുന്നതിനുമായി 14 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സ്കൂളുകളിലെ സൈക്കോ സോഷ്യൽ പദ്ധതികൾക്കായി 51 കോടി രൂപ മാറ്റി വച്ചതായും മന്ത്രി പറഞ്ഞു. സാനിറ്ററി നാപ്കിനുകൾക്ക് പകരമായി കൂടുതൽ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം പ്രേത്സാഹിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഇതിനായി സ്കൂളുകൾ, കോളേജുകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ സർക്കാർ തലത്തിൽ ബോധവൽക്കരണവും […]
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് കടത്ത് എക്സൈസ് പിടികൂടി. ആറ്റിങ്ങൽ ചെമ്പൂരില്‍ താമസിക്കുന്ന ജയേഷിനെയാണ് കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. കാറിൽ കടത്തിയ 15 കിലോ കഞ്ചാവാണ് സ്റ്റേറ്റ് എക്സൈസ് എൻ ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച KL-02-AJ -5278 ഫോർഡ് ഫിഗോ കാര്‍ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. […]
അജിത്ത് നായകനായ ചിത്രം ‘തുനിവ്’ ഇപ്പോഴും തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തിയ്യതിയായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. അജിത്തിന്റെ ‘തുനിവി’ന്റെ സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സിലാണ്. ചിത്രം ഫെബ്രുവരി എട്ടിനാണ് സ്ട്രീമിംഗ് തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മഞ്ജു വാര്യരാണ് ‘തുനിവി’ലെ നായിക. എച്ച് വിനോദ് തന്നെ തിരക്കഥയുമെഴുതിയ ചിത്രമായ ‘തുനിവി’ന്റെ ഒടിടി പാര്‍ട്ണറെ നേരത്തെ തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. ‘തുനിവ്’ ഇതിനകം തന്നെ […]
മൂന്നിലവ് : ജില്ലയിലെ മലയോര മേഖലയായ മൂന്നിലവ് പഞ്ചായത്തിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന കടപുഴ പാലം തകര്‍ന്നിട്ട് ഒരു വര്‍ഷമായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍. രാഷ്ട്രീയ പാര്‍ട്ടികളും ഭരണമുന്നണിയും പ്രതിപക്ഷവും ജനപ്രതിനിധികളുമെല്ലാം മൂന്നിലവുകാരെ ഉപേക്ഷിച്ച മട്ടാണ്. ജനപ്രതിനിധികള്‍ തമ്മില്‍ ആരു പാലം പണിയണമെന്ന വാശിയും നിലനില്ക്കുന്നതോടെ വഴിയാധാരമായിരിക്കുകയാണ് മൂന്നിലവ് നിവാസികള്‍. 2021 ഒക്ടോബര്‍ 16നുണ്ടായ പ്രളയത്തിലാണ് തൂണില്‍ മരം വന്നിടിച്ചു സ്ലാബ് തകര്‍ന്നു പാലം അപകടാവസ്ഥയിലായത്. പിന്നീട് നാട്ടുകാർ സംഘടിച്ച് തെങ്ങ് തടി ഇട്ട് ആളുകൾക്ക് നടന്ന് പോകാൻ […]
കേരളത്തിന്റെ ആഭ്യന്തര ഉല്പാദനവും തൊഴിൽ സംരംഭങ്ങളും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കാൻ സർവ സൗകര്യങ്ങളുമൊരുക്കി മേക്ക് ഇൻ കേരള വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. മേക്ക് ഇൻ കേരളയുമായി ബന്ധപ്പെട്ട് വിശദമായ പഠനം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് നടത്തിയിരുന്നു. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് റിപ്പോർട്ട് പ്രകാരം 2021 – 22 ൽ കേരളത്തിലേക്ക് പുറമെ നിന്ന് ഏകദേശം 128000 രൂപയുടെ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 92% ഇതര സംസ്ഥാങ്ങളിൽ നിന്നായിരുന്നു. […]