Advertisment

ശിവശങ്കറും സ്വപ്ന സുരേഷും ഒന്നിച്ച് നടത്തിയത് ചൈനയിലേയ്ക്ക് ഉള്‍പ്പെടെ നിരവധി വിദേശയാത്രകള്‍ ? മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പത്താം ക്ലാസുകാരി ക്രിമിനലിനെ പരിചയപ്പെടുത്തിയത് നയതന്ത്ര പ്രതിനിധിയെന്ന നിലയിലെന്നും റിപ്പോര്‍ട്ട് ? ശിവശങ്കറുടെ ഐഎഎസും കുത്സിത മാര്‍ഗത്തില്‍ ? അന്വേഷണങ്ങള്‍ സ്വര്‍ണക്കടത്തിനും അപ്പുറത്തേയ്ക്ക് നീളുമോ ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

കൊല്ലം : നയതന്ത്ര വഴികളിലൂടെ നടന്ന സ്വര്‍ണ്ണക്കടത്ത് കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. അന്വേഷണം പുരോഗമിക്കുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ മണിക്കൂറിലും പുറത്തുവരുന്നത്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും കേസില്‍ അറസ്റ്റിലായ പ്രതി സ്വപ്ന സുരേഷും ഒന്നിച്ച് ചൈനയില്‍ ഉള്‍പ്പെടെ നിരവധി വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

അത്തരം യാത്രകളില്‍ നയതന്ത്ര പ്രതിനിധി എന്ന നിലയിലാണ് സ്വപ്ന സുരേഷിനെ ശിവശങ്കര്‍ വിദേശ വേദികളില്‍ അവതരിപ്പിച്ചതെന്ന വിവരങ്ങളാണ് എന്‍ഐഎയ്ക്കു ലഭിച്ചിരിക്കുന്നത്. 3 വര്‍ഷം മുന്‍പുള്ള ചൈനാ യാത്രയില്‍ സ്വപ്നയെ നയതന്ത്ര പ്രതിനിധിയായി അവതരിപ്പിച്ചു എന്നതിന്‍റെ വിവരങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

ശിവശങ്കര്‍ ഈ കാലയളവില്‍ നടത്തിയ ഇരുപതോളം വിദേശയാത്രകള്‍ സംബന്ധിച്ച് എന്‍ഐഎ വിവരങള്‍ ശേഖരിക്കുന്നുണ്ട്. ഇതില്‍ ഭൂരിപക്ഷം യാത്രകളിലും സ്വപ്നയും ഒപ്പമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

അതിനു പുറമെ ശിവശങ്കറുടെ ഫ്ലാറ്റിലെ റെയ്ഡില്‍ നിന്നും ലഭിച്ച ബാഗുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും അദ്ദേഹത്തിനെതിരാണ്. കേസിലെ മുഖ്യ കണ്ണികളിലൊരാളായി ശിവശങ്കര്‍ മാറാനുള്ള സാധ്യതയാണ് നിലവില്‍ ലഭിക്കുന്നത്.

publive-image

ശിവശങ്കര്‍ ഐഎഎസ് നേടിയതും നിയമവിരുദ്ധമായി ?

എഞ്ചിനീയറിംഗ് ബിരുദവും പിന്നീട് എംബിഎയും കരസ്ഥമാക്കിയ അദ്ദേഹം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസറായാണ് ആദ്യം ജോലിക്ക് കയറിയത്. പിന്നീട് കേരള സർക്കാർ സർവീസിൽ ഡെപ്യൂട്ടി കലക്ടറായി ജോയിൻ ചെയ്ത അദ്ദേഹത്തിന് നായനാർ സർക്കാർ 2000 മാണ്ടിലാണ് മറ്റു രണ്ടുപേരുടെ സീനിയോറിറ്റി മറികടന്ന് ഐഎഎസ് (Conferred ) സമ്മാനിച്ചത് .

കാലാകാലങ്ങളിൽ വരുന്ന സർക്കാരുകൾ അവരുടെ ഇഷ്ടക്കാരും ആജ്ഞാനുവർത്തികളുമായ ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പുകളിൽ കുടിയിരുത്തി തന്ത്രത്തിൽ അവർക്ക് ഐഎഎസ് നൽകുന്ന പതിവുണ്ട്.ശിവശങ്കറിന്‌ സീനിയോറിറ്റി മറികടന്ന് ഐഎഎസ് ലഭിച്ചത് നിയമവിരുദ്ധമായാണ്.

സീനിയറായിരുന്ന കെ.നടേശൻ എന്ന ഉദ്യോഗസ്ഥനെ കുൽസിത മാർഗ്ഗത്തിലൂടെ ഒഴിവാക്കിയാണ് ശിവശങ്കറിന്‌ ഐഎഎസ് നൽകപ്പെട്ടത്. അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി.ശശിയുമായി ശിവശങ്കറിന്‌ അടുത്ത ബന്ധമായിരുന്നെന്നും പറയപ്പെടുന്നു.

ശിവശങ്കർ വിവിധ സർക്കാരുകളിൽ നിരവധി പദവികൾ അലങ്കരിച്ചയാളാണ്. Information Technology, Consumer Affairs, Civil Supplies, Land Revenue, Tourism, General Education, Public Works, Sports & Youth Affairs, Human Resource Development, Social Justice & Tribal Welfare എന്നീ വകുപ്പുകൾ കൂടാതെ 2012 മുതൽ 2016 വരെ കെഎസ്ഇബിയുടെ സി എം ഡിയുമായിരുന്നു. അക്കാലയളവിൽ എസ് എന്‍ സി ലാവ്ലിൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ അനധികൃത ഇടപെടലുകൾ വിവാദമായിരുന്നു.

publive-image

എസ് എസ് എല്‍ സി റാങ്ക് ഹോള്‍ഡര്‍

തിരുവനന്തപുരത്തെ സാമാന്യം ഭേദപ്പെട്ട കുടുംബത്തിൽ ജനിച്ചുവളർന്ന , പഠനത്തിൽ മിടുക്കനും എസ് എസ് എല്‍ സി റാങ്ക്‌ഹോൾഡറുമായിരുന്ന ശിവശങ്കർ പിന്നീട് അഴിമതിക്കാരനും കൈക്കൂലിക്കാരനും ചെയിൻ സ്മോക്കറും വഴിവിട്ട ജീവിതം നയിക്കുന്ന വ്യക്തിയുമായാണ് ആരോപണങ്ങള്‍ ഉയര്‍ന്നത് .

ശിവശങ്കറിന്റെ വലം കയ്യും അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും സ്വപ്‍ന സുരേഷിനെപ്പോലെ സ്വാധീനവുമുള്ള വ്യക്തിയുമായ ടെക്‌നോപാർക്ക് ഐ .ടി മിഷനിലെ ഒരു പുണ്യകേന്ദ്രത്തോട് സാമ്യമുള്ള പേരുള്ള മറ്റൊരു പ്രമുഖന്‍ ഇപ്പോൾ ഈ സംഭവങ്ങൾക്കുശേഷം അജ്ഞാതവാസത്തിലാണെന്ന് പറയപ്പെടുന്നു.

സ്വർണ്ണക്കടത്തുകേസിലെ വിവാദനായികയുടെ ഫ്ലാറ്റിൽ നിത്യസന്ദർശകനായിരുന്ന ശിവശങ്കറാണ് പത്താം ക്ലാസ്സ് പോലും പാസ്സാകാത്ത അവരെ വഴിവിട്ട് സ്വാധീനം ചെലുത്തി സർക്കാരധീനതയിൽ ഉള്ള കരാർ കമ്പനികളിൽ അവരോധിച്ചത് എന്നതും നാമറിയണം.

സ്വപ്നയിലെ ആകര്‍ഷണ ഘടകം

2016 വരെ യു എ ഇ കൗൺസിലേറ്റിൽ ജോലിചെയ്തിരുന്ന കാലത്ത് ഒരു നയതന്ത്രജ്ഞയെപ്പോലെയുള്ള സ്വപ്‍നയുടെ ഇടപെടലുകളാണ് ശിവശങ്കറിനെയും മറ്റു നേതാക്കളെയും അവരിലേക്കടുപ്പിച്ച ഘടകം. മലയാളവും അറബിയും ഇംഗ്ലീഷും നന്നായി സംസാരിക്കുന്ന അവരുടെ ആകർഷകമായ പെരുമാറ്റവും ശ്രദ്ധേയമാണ്.

ഗൾഫിൽ അറബ് ഭരണാധികാരികളുമായുള്ള കേരളത്തിലെ നേതാക്കളുടെ കൂടിക്കാഴ്ചകളിൽ ഇടനിലക്കാരിയോ,ദ്വിഭാഷിയോ,സംഘാടകയോ ഒക്കെയായി പർദ്ദയണിഞ്ഞ് 'മുംതാസ്' എന്ന പേരിലാണ് ഇവർ പങ്കെടുത്തിരുന്നത്.

വഞ്ചനാക്കുറ്റത്തിന് യു എ ഇ കൗൺസിലേറ്റിൽനിന്ന് പുറത്താക്കപ്പെട്ട സ്വപ്നയെ സംസ്ഥാന ഐ‌ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡി (KSITIL) ന്റെ അധീനതയിലുള്ള സ്പേസ് പാർക്ക് പ്രൊജക്റ്റ് നടത്തിപ്പുകാരായ ബഹുരാഷ്ട്രകമ്പനി പ്രൈസ് വാട്ടര്‍ കൂപ്പേഴ്സില്‍ ബിസിനസ് ഡവലപ്പ്മെന്റ് മാനേജരായി 1,70,000 രൂപ മാസശമ്പളത്തിൽ നിയമിക്കുന്നത് ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു.

ഇതോടൊപ്പം എത്രയാളുകളെ ഈ കോക്കസ് ഏതെല്ലാം വകുപ്പുകളിൽ ഇതുപോലെ പിൻവാതിൽ വഴി തിരുകിക്കയറ്റിയിട്ടുണ്ടെന്നും അന്വേഷിക്കേണ്ടതാണ്.

ശിവശങ്കറിന്റെ സ്റ്റേറ്റ് കാറിൽ പലപ്പോഴും സ്വപ്‍ന സഞ്ചരിച്ചിട്ടുണ്ട്. ആ കാറിൽ പലതവണ സ്വർണ്ണം കടത്തിയിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട് . ഇതെല്ലാം വളരെ ഗുരുതരമായ വിഷയങ്ങളാണ്.

publive-image

സ്വര്‍ണ്ണ കടത്തില്‍ മാത്രം ഒതുങ്ങുമോ ?

ശിവശങ്കറും അദ്ദേഹത്തോടൊപ്പമുള്ള മാഫിയാ സംഘവും അധികാരത്തിന്റെ ബലത്തിൽ സ്വർണ്ണക്കടത്തുമാത്രമല്ല നടത്തിയിരിക്കുന്നതെന്ന് ബലമായും സംശയിക്കണം.

ബഹിരാകാശരംഗത്ത് ഇന്ത്യയിലെ പ്രമുഖരായ ശാസ്ത്രജ്ഞരെയും വിദഗ്ധരെയും പങ്കെടുപ്പിച്ച് കേരള സർക്കാർ സംഘടിപ്പിച്ച 'സ്‌പേസ് ടെക്‌നോളജി കോൺക്ലേവ് എഡ്‌ജ്‌ 2020' ന്റെ മുഖ്യകാർമ്മികത്വം വഹിച്ചത് പത്താം ക്ലാസ് പാസാകാത്ത ക്രിമിനല്‍ പശ്ചാത്തലമുള്ള സ്വർണ്ണ കള്ളക്കടത്തുകേസിലെ പ്രധാനകണ്ണിയായ സ്വപ്ന സുരേഷ് ആയിരുന്നു എന്നത് അതീവ ഗൗരവതരമായ വിഷയമാണ്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇക്കൂട്ടർ ചോർത്തിയിട്ടുണ്ടോ എന്നും ബലമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിക്ക് കത്തയച്ചതും ഗൌരവമായ വിഷയം തന്നെയാണ് .

ലഭിക്കുന്ന മറ്റൊരു വിവരം ഇങ്ങനെയാണ് - കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചുനടന്ന നാടിനെ നടുക്കിയ ഈ അഴിമതിയും കള്ളക്കടത്തും തട്ടിപ്പുകളൂം മുഖ്യമന്ത്രി അറിഞ്ഞില്ല എന്നത് വിശ്വസിക്കാൻ കസ്റ്റംസ് തയ്യാറല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ - ആഭ്യന്തരവും വിജിലൻസും അദ്ദേഹത്തിൻ്റെ കയ്യിലുള്ളപ്പോൾ.

swapna and sandeep
Advertisment