New Update
താലിബാന്‍ ഭീകരതയെ ഭയക്കുകയും ഹിന്ദുത്വ ഭീകരതയെ ന്യായീകരിക്കുകയും ചെയ്യുന്നത് ശരിയല്ല, രണ്ടും ഒരേ പോലെ തന്നെയാണെന്ന പരാമര്‍ശത്തില്‍ സ്വരാ ഭാസ്‌കറിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം. കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാനെ താലിബാന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സ്വര തന്റെ നിലപാട് വ്യക്തമാക്കിയത്.
Advertisment
സംഭവത്തില്‍ ഇന്നലെ തന്നെ ട്വിറ്ററില്‍ സംഘപരിവാര്‍ അനുകൂലികള്‍ വിമര്‍ശനം അറിയിച്ചിരുന്നു. ഇപ്പോഴിതാ ട്വിറ്ററില്‍ 'അറസ്റ്റ് സ്വരാ ഭാസ്‌കര്‍' ക്യാംപെയിന്‍ ആരംഭിച്ചിരിക്കുകയാണ് സംഘപരിവാര്‍. സ്വര ഹിന്ദു മതവികാരം വ്രണപ്പെടുത്തുകയാണെന്നും ഹിന്ദുക്കളെ അപമാനിക്കുകയാണെന്നും ട്വീറ്റുകള്‍ വരുന്നുണ്ട്.
നിരവധി പേര്‍ താരത്തിനെതിരെ പരാതി നല്‍കാന്‍ ശ്രമിച്ചുവെന്നും ട്വിറ്ററില്‍ പറയുന്നുണ്ട്.