ഫലസ്തീൻ ജനതതയ്‌ക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതിഷേധിച്ച് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കർ. ഗസ്സയിൽ ഇസ്രായേൽ ബോംബറുകൾ നടത്തിയ ആക്രമണത്തിൽ ഒമ്പതുകുട്ടികളുൾ ഉൾപ്പെടെ 22 ഫലസ്തീനികൾ മരിച്ചതിനു പിന്നാലെ ‘ഇസ്രായേൽ ഭീകര രാജ്യമാണ്’ എന്ന് ട്വീറ്റ് ചെയ്ത് സ്വര തന്റെ കടുത്ത പ്രതിഷേധം അറിയിച്ചു.
ഏഴു വർഷത്തിനിടെ ഏറ്റവും കൂടുതൽ ഫലസ്തീനികൾ കൊല്ലപ്പെട്ട ആക്രമണമാണ് ഗസ്സയിൽ നടന്നത്. മസ്ജിദുൽ അഖ്സയിൽ മൂന്നു ദിവസമായി തുടരുന്ന അതിക്രമത്തിനിടെയാണ് ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്.
“ഇസ്രായേൽ ഒരു വർഗവിവേചന രാഷ്ട്രമാണ്. ഇസ്രായേൽ ഒരു ഭീകര രാജ്യമാണ്. അതിൽ കൂടൂതൽ ഒന്നും പറയാനില്ല” എന്ന് ഒരു ട്വീറ്റിൽ സ്വര പറഞ്ഞു. ‘ഫലസ്തീനൊപ്പം നിൽക്കുകയും അവർക്ക് നീതി തേടുകയും ചെയ്യുകയെന്നത് ഒരു ഇസ്ലാമിക ആവശ്യമല്ല. ചുരുങ്ങി പക്ഷം അതങ്ങനെ മാത്രല്ലാതിരിക്കുകയെങ്കിലും വേണം…
അത് പ്രാഥമികമായും പ്രധാനമായും സാമ്രാജ്യത്വ-അധിനിവേശ വിരുദ്ധവും വർഗവിവേചനത്തിനെതിരായതുമാണ്…അതുകൊണ്ട് നമ്മുടെയെല്ലാം ഉള്ളിൽ -മുസ്ലിങ്ങൾ അല്ലാത്തവരിൽപോലും-അതൊരു ആശങ്കയായി നിറയേണ്ടതുണ്ട്.’- മറ്റൊരു ട്വീറ്റിൽ സ്വര അഭിപ്രായപ്പെട്ടു.