ന്യൂ​ഡ​ല്‍​ഹി: ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ (ജെ​എ​ന്‍​യു) വി​ദ്യാ​ര്‍​ഥി​ക​ളെ ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബോ​ളി​വു​ഡ് ന​ടി സ്വ​ര ഭാ​സ്ക്ക​ര്‍.
മു​ഖം​മൂ​ടി ധ​രി​ച്ച അ​ക്ര​മി​ക​ളി​ല്‍​നി​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളെ ര​ക്ഷി​ക്കാ​ന്‍ ജെ​എ​ന്‍​യു കാ​മ്പസി​നു പു​റ​ത്ത് ത​ടി​ച്ചു​കൂ​ടാ​ന്‍ ജ​ന​ങ്ങ​ളോ​ട് ക​ണ്ണീ​രോ​ടെ സ്വര ആ​വ​ശ്യ​പ്പെ​ടു​ന്ന വീ​ഡി​യോ ട്വീ​റ്റ് ചെ​യ്തു.
സ​ര്‍​ക്കാ​രി​നെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കാ​ന്‍ എ​ത്ര​യും വേ​ഗം എ​ല്ലാ ഡ​ല്‍​ഹി നി​വാ​സി​ക​ളും ബാ​ബ​ഗം​ഗ​നാ​ഥ് മാ​ര്‍​ഗി​ലു​ള്ള ജെ​എ​ന്‍​യു​വി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ല്‍ എ​ത്തു​ക. എ​ബി​വി​പി ഗു​ണ്ട​ക​ളു​ടെ അ​ക്ര​മം ഡ​ല്‍​ഹി പോ​ലീ​സ് ഇ​ട​പെ​ട്ട് അ​വ​സാ​നി​പ്പി​ക്കു​ക.
മു​ഖം​മൂ​ടി ധ​രി​ച്ച എ​ബി​വി​പി, ആ​ര്‍​എ​സ്‌എ​സ് ഗു​ണ്ട​ക​ള്‍ ജെ​ന്‍​യു​വി​ല്‍ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തു​ന്നു. അ​വ​ര്‍ ഹോ​സ്റ്റ​ലു​ക​ള്‍​ക്കു​ള്ളി​ല്‍ ക​ട​ന്ന് അ​ക്ര​മം ന​ട​ത്തു​ന്നു. അ​വ​ര്‍ അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും ആ​ക്ര​മി​ച്ചു- സ്വ​ര ട്വീ​റ്റി​ല്‍ പ​റ​ഞ്ഞു. ന​ട​ന്‍ മൊ​ഹ​ദ് സീ​ഷാ​ന്‍ അ​യൂ​ബും ജെ​എ​ന്‍​യു​വി​ലെ അ​ക്ര​മ​ത്തെ അ​പ​ല​പി​ച്ച് ട്വീ​റ്റ് ചെ​യ്തു.