Advertisment

ബുർക്ക നിരോധനത്തെ അനുകൂലിച്ച് സ്വിസ്സ് ജനത

author-image
ഷിജി ചീരംവേലില്‍
Updated On
New Update

സൂറിക്ക് : സ്വിറ്റ്സർലൻഡിൽ ബുർക്ക നിരോധനം നടപ്പിൽ വരുത്താൻ നടന്ന റഫറണ്ടത്തിൽ അനുകൂലമായി വോട്ട് രേഖപ്പെടുത്തി കൊണ്ട് സ്വിസ്സ് ജനത. ഞായറാഴ്ച രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന അഭിപ്രായവോട്ടെടുപ്പിൽ 51 .2% ശതമാനം വോട്ടോടെ വിധിയെഴുതി. എന്നാൽ ബുർക്ക നിരോധനത്തെ എതിർത്തതാകട്ടെ 48.8%ശതമാനം പേരും .അതായത് 2.4% ശതമാനം വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് അനുകൂലിക്കുന്നവർക്ക് ലഭിച്ചത്.

Advertisment

publive-image

ഇതോടെ ദീർഘകാലമായി രാജ്യത്തെ ചർച്ചയായിരുന്നു തീവ്ര മത നിലപാടുകൾക്കെതിരായ വിധിയെഴുത്തുകൂടിയാണ് സ്വിസ്സര്‍ലഡിലെ ജനം നടത്തിയത്.ഇതനുസരിച്ച് ഭാവിലെ മുസ്ലീം സ്ത്രീകള്‍ നിഖാബ് അല്ലെങ്കില്‍ ബുര്‍ക്ക ധരിച്ച് മുഖം മറച്ച് പൊതുവേദിയില്‍ എത്തിയാല്‍ പിഴ നല്‍കേണ്ടി വരും .സ്വിസ്സര്‍ലഡിലെ 8.6 മില്ല്യന്‍ ജനസംഖ്യയില്‍ 400000 പേരാണ് മുസ്ലീം മതവിശ്വാസികള്‍ .

ഇവരില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് മുഖം മറയ്ക്കുന്ന ശിരോവസ്ത്രങ്ങള്‍ ധരിക്കുന്നതെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ലൂസേണ്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ രാജ്യത്തെ നാലുലക്ഷം വരുന്ന ജനസംഖ്യയില്‍ 25നും 30നും ഇടയിലുള്ള സ്ത്രീകള്‍ മാത്രമേ കണ്ണുകള്‍ ഒഴികെ മുഖം മുഴുവന്‍ മറയ്ക്കുന്ന നിഖാബ് ധരിക്കുന്നുള്ളു.

കൂടാതെ രാജ്യത്ത് ബുര്‍ക്ക ധരിക്കുന്ന സ്ത്രീകള്‍ ഇല്ലെന്നും പഠനം പറയുന്നു. (മുഖം മുഴുവന്‍ മറയ്ക്കുന്ന ). ഇക്കാരണത്താല്‍ ബുര്‍ക്ക നിരോധനം മതവിശ്വാസികള്‍ക്ക് എതിരാണെന്ന ആരോപണം ഒരു വിഭാഗം ഉയര്‍ത്തുമ്പോള്‍ മുഖം മറയ്ക്കുന്നത് സ്വിസ്സര്‍ലഡിന്‍റെ സംസ്കാരമല്ലെന്നും മുഖം മറച്ചു നടക്കുന്നത് തീവ്ര ഇസ്ലാംമിക രീതിയാണെന്നും ശരീരം മറച്ചു നടക്കുന്ന തീവ്ര ഇസ്ലാമിക രീതി സ്വതന്ത്രസമൂഹ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നും മറുഭാഗം വാദിക്കുന്നു. ഞായറാഴ്ച ഫലം പുറത്തുവന്നതിനെതിരായി രാജ്യത്തെ പ്രധാന നഗരങ്ങൾ പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറി.

രാജ്യത്തെ 26 സംസ്ഥാനങ്ങളിൽ ജനീവ(51.3%) ബേണ്‍ (50.4%) ബാസല്‍ (59.4%) സൂറിക്ക് (54.8%) ഗ്രൗബ്യൂട്ടന്‍ (50.4%) അഷന്‍സ്സെല്‍ ഔസ്സര്‍ഹോദന്‍ (50.9%) തുടങ്ങിയ ആറ് കന്‍റോണുകള്‍ നിരോധനത്തിനെതിരായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 20 കന്‍റോണുകള്‍ നിരോധനത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. എന്നാല്‍ ടെസ്സിന്‍ (60.5%) യൂറ (60.7%) ഫ്വിസ്സ (60.2%) തുടങ്ങിയ കന്‍റോണുകളില്‍ വന്‍ഭൂരിപക്ഷത്തോടെയാണ് റഫറണ്ടം പാസായത്.

swiss burka5
Advertisment