കവി ബേബി കാക്കശ്ശേരിയുടെ വരികൾക്ക് സ്വിസ്സ് ബാബു നൽകിയ ഈണത്തിൽ അഫ്‌സലിന്റെ മധുര ഗാനം; സ്വിസ് മലയാളി മ്യൂസിക്‌ അവതരിപ്പിക്കുന്ന ഉത്രാടഗീതം ശ്രദ്ധേയമാകുന്നു!

ന്യൂസ് ബ്യൂറോ, യു കെ
Wednesday, August 5, 2020

കവി ബേബി കാക്കശ്ശേരിയുടെ വരികൾക്ക് സ്വിസ്സ് ബാബു നൽകിയ ഈണത്തിൽ അഫ്‌സലിന്റെ മധുര ഗാനം. സ്വിസ് മലയാളി മ്യൂസിക്‌ അവതരിപ്പിക്കുന്ന ഉത്രാടഗീതം ശ്രദ്ധേയമാകുന്നു.  ജേക്കബ് കൊരട്ടി തയ്യാറാക്കിയ വാദ്യമേളാകമ്പടിയിൽ ഗായകൻ അഫ്സലിന്റെ മനോഹരമായ ആലാപനം ഉത്രാടഗീതത്തിന് ശ്രവണ സൗകുമാര്യമേകിയിരിക്കുന്നു.

വോഡഫോണ്‍ തകതിമി ഫൈനലിസ്റ്റും, മുംബൈ പോലീസ് എന്ന ചിത്രത്തിലെ നായികയുമായ ഹിമ ഡേവീസ് കോറിയോഗ്രാഫി ചെയ്ത് ചാരുതയേകിയ ഈ ഗാനം ഈ വർഷത്തെ ഓണപ്പാട്ടിന്റെ എടുത്തു പറയാവുന്ന സവിശേഷതയാണ്.

ജോണി അറയ്ക്കലിന്റെ ചിത്രസംയോജന സാങ്കേതിക മികവിൽ അണിയിച്ചൊരുക്കിയ ഈ
നൃത്ത സംഗീത ദ്യശ്യ ശിൽപം ലോകമെമ്പാടുമുള്ള സംഗീതാസ്വാദകർക്കായി സാദരം സമർപ്പിക്കുന്നു.

×