വിമത നേതാവ് സയ്യിദ് അലി ഷാ ഗിലാനിയ്ക്ക് വീട്ടുതടങ്കലിരിക്കെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കി ; ബി.എസ്.എന്‍.എല്ലിന്റെ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, August 19, 2019

ശ്രീനഗര്‍ : വിമത നേതാവ് സയ്യിദ് അലി ഷാ ഗിലാനിയ്ക്ക് വീട്ടുതടങ്കലിരിക്കെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയെന്ന പേരില്‍ ബി.എസ്.എന്‍.എല്ലിന്റെ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.

ജമ്മുകശ്മീര്‍ ഭരണകൂടത്തിന്റേതാണ് നടപടി. സംസ്ഥാനത്ത് വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നാല് ദിവസങ്ങളിലും സയ്യിദ് ഗിലാനിക്ക് ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയെന്നാണ് ആരോപണം.

താഴ്‌വരയില്‍ ഒന്നടങ്കം വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചപ്പോള്‍ വീട്ടുതടങ്കലിലായിരുന്ന ഹുറിയത് നേതാവ് ഗിലാനി അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ട്വീറ്റുകള്‍ ചെയ്തിരുന്നു.

ഓഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ബില്‍ രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കുന്നതിന് മുന്‍പായി ഓഗസ്റ്റ് നാലിനാണ് കശ്മീരിലെ എല്ലാ വാര്‍ത്താവിനിമയ സംവിധാനങ്ങളും കേന്ദ്രം വിച്ഛേദിച്ചത്.

×