ബാല്യത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട അഞ്ചുവയസ്സും ഏഴു വയസ്സുമുള്ള രണ്ട് കുസൃതികളുടെ അച്ഛനാണ് ഞാന്‍ ; ജീവിതം പരസ്പരം വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ എനിക്ക് ഒരു ഇണയെ വേണം ; ജാതി- മനുഷ്യൻ, മതം- മാനവികത ; ചിത്രകാരന്റെ കുറിപ്പ് വൈറലാകുന്നു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, February 17, 2020

പ്രണയ ദിനത്തിൽ ആശംസയ്ക്കൊപ്പം വിവാഹാലോചനയുമായി എത്തിയിരിക്കുകയാണ് ചിത്രകാരൻ ടി മുരളി. ബാല്യത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട അഞ്ചു വയസ്സും ഏഴു വയസ്സുമുള്ള രണ്ട് കുസൃതിക്കുട്ടികളുടെ സ്നേഹമുള്ള അച്ഛനാണ് താനെന്നും ജീവിതം പരസ്പരം വിശ്വസിച്ച് ഏൽപ്പിക്കാൻ ഒരു ഇണയെ വേണമെന്നും മുരളി കുറിപ്പിൽ പറയുന്നു.

മുരളി എഴുതിയ കുറിപ്പിന്റെ പൂർണരൂപം വായിക്കാം;

ഇണയെ തേടുന്നു! തമാശയല്ല… ജീവിതം പരസ്പ്പരം വിശ്വസിച്ച് ഏൽപ്പിക്കാൻ, ഒരു ഇണയെ വേണം… ! ജനിച്ചത് പെരിന്തൽമണ്ണയിലും പഠിച്ചത് മണ്ണാർക്കാടും തിരുവനന്തപുരത്തും സ്ഥിരതാമസമാക്കിയത് കണ്ണൂരുമാണ്. സ്വന്തം ആത്മസുഖത്തിനായും സമൂഹ്യ-സാംസ്കാരിക നവീകരണത്തിനായും ചിത്രം വരയ്ക്കുക, എഴുതുക, ചിത്രപ്രദർശനം നടത്തുക, പുസ്തകം എഴുതി പ്രസിദ്ധീകരിക്കുക തുടങ്ങിയവ മാത്രമാണ് ഈ വിശ്രമകാല ജീവിതത്തിലെ പ്രധാന ജോലി.

ബാല്യത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട 5 വയസ്സും 7 വയസ്സുമുള്ള രണ്ട് കുസൃതിക്കുട്ടികളുടെ സ്നേഹമുള്ള അച്ഛനാണ്. (കുട്ടികൾ അവരുടെ അമ്മമ്മയോടൊത്ത് താമസിച്ചു പഠിക്കുന്നു. സ്കൂൾ അവധിയ്ക്ക് അച്ഛനോടൊത്തും.) ദുശ്ശീലങ്ങളില്ല. പ്രഷർ, പ്രമേഹം തുടങ്ങിയ അസുഖങ്ങളില്ല. സാമ്പത്തിക വിഷമങ്ങളില്ല.

2020 ജനുവരി 4ന് 55 വയസ്സ് പ്രായം. ജാതി : മനുഷ്യൻ, മതം : മാനവികത

താൽപ്പര്യമുള്ള അനുയോജ്യരായവർ നേരിൽ ബന്ധപ്പെടുക (വ്യക്തിസ്വകാര്യത ആദരിക്കപ്പെടും)

[email protected], Mob: 9249401004 (whatsaap), ഏവർക്കും പ്രണയ ദിനാശംസകൾ !!

– ചിത്രകാരൻ ടി. മുരളി.

×