New Update
കൊച്ചി:ബാറുകൾ, ബവ്റിജസ്, കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകൾ എന്നിവ ഉടനെ തുറക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ. ഇപ്പോഴുണ്ടായിട്ടുള്ള സംശയത്തിനു കാരണം എംഡിയുടെ സർക്കുലറാണ്. അത് തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാണ്. തുറക്കുന്ന സാഹചര്യത്തിൽ വൃത്തിയാക്കി ചെയ്ത് അണുവിമുക്തമാക്കണമെന്ന് സർക്കാർ നിർദേശമുണ്ട്.
Advertisment
/sathyam/media/post_attachments/1vXlOITBgKivSrLtU1iH.jpg)
നാലാം തീയതി തുറക്കുന്ന കാര്യത്തിലും സർക്കാർ തീരുമാനം എടുത്തിട്ടില്ല. ഗ്രീൻ സോണുകളിലെ മദ്യശാലകളുടെ കാര്യത്തിലും എന്തു ചെയ്യണമെന്ന കാര്യത്തിൽ സർക്കാർ തീരുമാനിക്കേണ്ടതുണ്ട്.
അതിഥി തൊഴിലാളികളെ റോഡ് വഴി കൊണ്ടു പോകുന്നത് പ്രായോഗികമല്ല. അതിനായി നോൺ സ്റ്റോപ്പ് ട്രെയിനുകൾ തന്നെ വേണം എന്നാണു സംസ്‌ഥാനത്തിന്റെ ആവശ്യമെന്നും മന്ത്രി ആലുവയിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us