‘അങ്ങനെ വരാന്‍ വഴിയില്ലല്ലോ, പിണറായി ‘വെള’ പറഞ്ഞ് വച്ചതാണല്ലോ…’; ജെയ്ക്ക് സി. തോമസിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി പരിഹാസവുമായി ടി. സിദ്ദിഖ്‌

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Tuesday, January 19, 2021

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്ന കരാറില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഒപ്പു വച്ച വാര്‍ത്തയ്ക്ക് പിന്നാലെ എസ്എഫ്‌ഐ നേതാവ് ജെയ്ക്കിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ്. ജെയ്ക്കിന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കിയാണ് ടി. സിദ്ദിഖിന്റെ ഫേസ്ബുക്ക് കുറിപ്പ്.

‘തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്. എയർപോർട്ട് അതോറിട്ടിയും അദാനിയും ഇത് സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടു. 50 വർഷത്തേക്കാണ് കരാർ. വിമാനത്താവളം ജൂലൈയിൽ ഏറ്റെടുക്കും. കരാര്‍ ഒപ്പിട്ടത് വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു. “അങ്ങനെ വരാൻ വഴിയില്ലല്ലോ, പിണറായി വെള പറഞ്ഞ്‌ വച്ചതാണല്ലോ…”– സിദ്ദീഖ് കുറിച്ചു.

‘വിമാനത്താവളം വില്‍ക്കുന്നെങ്കില്‍ പറഞ്ഞോ, എത്രയാ വിമാനത്താവളത്തിന്റെ വില? ഞങ്ങള്‍ വാങ്ങിക്കോളാം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു’ എന്നാണ് ജെയ്ക് പ്രസംഗിക്കുന്നത്. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ടി. സിദ്ദിഖിന്റെ പരിഹാസക്കുറിപ്പ്.

×