ട്വന്റി-20 ലോകകപ്പ് ഇന്ത്യയില്‍ നടക്കാനുള്ള സാധ്യതകള്‍ മങ്ങുന്നു; യുഎഇയിലും, ഒമാനിലുമായി നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

സ്പോര്‍ട്സ് ഡസ്ക്
Saturday, June 5, 2021

മുംബൈ: ട്വന്റി-20 ലോകകപ്പ് ഇന്ത്യയില്‍ നടന്നേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. യുഎഇയിലും ഒമാനിലുമായി ലോകകപ്പ് നടന്നേക്കുമെന്നും ഇത് ബിസിസിഐ അംഗീകരിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഐപിഎല്ലിന് പിന്നാലെ ലോകകപ്പ് നടക്കുന്നതിനാൽ യു.എ.ഇയിലെ വേദികൾക്ക് അറ്റകുറ്റപ്പണികൾ നടത്തേണ്ടിവരും. ഇതിന് സമയം ലഭിക്കാനായി ആദ്യഘട്ട മത്സരങ്ങൾ ഗൾഫ് മേഖലയിലെ തന്നെ മറ്റൊരു വേദിയിൽ നടത്തുന്നതിനെ കുറിച്ച് ഐസിസി ആലോചിക്കുന്നുണ്ട്. ഒമാനിലെ മസ്ക്കറ്റിനാണ് ആദ്യ പരിഗണന.

×