ടാക്കോ പാർട്ടി ഫീസ്റ്റ് ആരംഭിച്ചു; വെജിറ്റേറിയൻ ടാക്കോയ്ക്കു 50 രൂപ, നോൺ-വെജിറ്റേറിയൻ വേരിയന്റുകൾക്ക് 60 രൂപ

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, August 6, 2021

കൊച്ചി- മെക്സിക്കൻ റെസ്റ്റോറന്റ് ബ്രാൻഡായ ടാക്കോ ബെൽ, ടാക്കോ പാർട്ടി ഫീസ്റ്റ് ആരംഭിച്ചു, ഇതിന്റെ ഭാഗമായി അഞ്ച് ടാക്കോകൾ മിതമായ വിലയ്ക്കു ലഭിക്കും.ഇതിൽ മൂന്ന് ഫിയസ്റ്റ ടാക്കോകളും രണ്ട് ക്രഞ്ചി ടാക്കോകളുമാണുള്ളത്. വെജിറ്റേറിയൻ ടാക്കോയ്ക്കു 50 രൂപയും നോൺ-വെജിറ്റേറിയൻ വേരിയന്റുകൾക്ക് 60 രൂപ വീതമാണ് വിലകൾ.

“കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഘോഷങ്ങൾ വീടിനകത്തും പലപ്പോഴും ഓൺലൈനിലും മാത്രമായി ചുരുങ്ങുന്നു. ടാക്കോ പാർട്ടി ഫീസ്റ്റിലൂടെ വലിയതോ ചെറുതോ ആയ എല്ലാ ആഘോഷങ്ങളും ആസ്വദിക്കാനാണു ലക്ഷ്യമിടുന്നത്. അടുത്തുള്ള ടാക്കോ ബെൽ റെസ്റ്റോറന്റിൽ നിന്നോ ഓൺലൈനിൽ ഓർഡർ ചെയ്യ്തോ ടാക്കോ പാർട്ടി ഫീസ്റ്റ് സ്വന്തമാക്കാം. ബർമൻ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് (ടാക്കോ ബെല്ലിന്റെ മാസ്റ്റർ ഫ്രാഞ്ചൈസി പാർട്ണർ ഇൻ ഇന്ത്യ) എക്സിക്യൂട്ടീവ് ഡയറക്ടർ കുമാർ സൗരഭ് പറഞ്ഞു.

×