കണ്ടാല്‍ യുവസുന്ദരി , പക്ഷേ പ്രായം 60 ആണ്…! ; ചുളിവ് വീഴാത്ത ആ സൗന്ദര്യത്തിന് പിന്നില്‍…

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, February 13, 2020

ഒറ്റനോട്ടത്തിലേ മനസിലാകും കക്ഷിയൊരു യുവ സുന്ദരിയാണെന്ന്. പക്ഷേ ഈ ‘യുവസുന്ദരിയുടെ’ പ്രായം പറഞ്ഞാൽ മൂക്കത്ത് വിരൽ വച്ചു പോകും.

പ്രായം മറയ്ക്കുന്ന സൗന്ദര്യം കൊണ്ട് ലോകത്തെ ഞെട്ടിക്കുകയാണ് ചെൻ മീഫെൻ എന്ന തായ്‍വാൻ നടി. അവരുടെയൊരു ചിത്രമാണ് സോഷ്യൽ മീഡിയയുടെ കണ്ണുതള്ളിച്ചിരിക്കുന്നത്. ചിത്രം കണ്ടാൽ മീഫെനു കഷ്ടിച്ചു 30 വയസ് പ്രായം മാത്രമേ തോന്നൂ. യഥാർഥത്തില്‍ 63 വയസ്സുണ്ട് ഈ നടിക്ക്!

നടി, ഗായിക, അവതാരക എന്നീ നിലകളിൽ പ്രശസ്തയാണ് ചെൻ മീഫെൻ. 40 വർഷം മുൻപ് ബ്യൂട്ടി ക്യൂൻ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രായം ഇന്നും മീഫെനിന്റെ ദേഹത്ത് കാര്യമായ ചുളിവുകൾ വീഴ്‍ത്തിയിട്ടില്ല. ശരീഘടനയോ സൗന്ദര്യമോ മങ്ങിയിട്ടുമില്ല. പ്രായക്കുറവിന്റെ പേരിൽ മുൻപും തായ്‌വാനിൽ താരമായിരുന്നു മീഫെൻ. എന്നാൽ അടുത്തിടെ പങ്കുവച്ച ഈ ചിത്രം തായ്‌വാനിൽ ഒതുങ്ങിയില്ല എന്നു മാത്രം. കടലും കടന്ന് പ്രായത്തിന്റെ പേരിൽ മീഫെൻ ലോകത്താകമാനം താരമായി.

ഒരു സ്പെഷൽ ഡാൻസ് ഷോയില്‍ തൂവലുകളും സ്വീകിൻസുകളുമുള്ള ഷീർ ഗൗൺ ധരിച്ചാണ് മീഫെൻ പ്രത്യക്ഷപ്പെട്ടത്. മെഫീൻ ഈ വേഷത്തിൽ അതിസുന്ദരിയായിരുന്നു. 19–ാം വയസ്സിൽ സൗന്ദര്യ മത്സരത്തിൽ ജേതാവാകുമ്പോൾ പോലും ഇത്ര സൗന്ദര്യമില്ല എന്നാണ് ആരാധകർ പറയുന്നത്.

സൗന്ദര്യ മത്സരത്തിൽ വിജയിച്ചശേഷമാണ് മീഫെൻ സിനിമയിലെത്തിയത്. സിനിമയിൽ സജീവസാന്നിധ്യമായിരുന്നു താരം. പുതിയ ചിത്രങ്ങൾ വൈറലായതോടെ സൗന്ദര്യം രഹസ്യം അറിയാനുള്ള ആകാംക്ഷ പങ്കുവച്ച് മാധ്യമങ്ങൾ മെഫീനെ വളഞ്ഞിരിക്കുകയാണ്.

യാതൊരു മടിയുമില്ലാതെ താരം അത് തുറന്നു പറയുകയും ചെയ്തു. എന്നും രാവിലെ ജിഞ്ചർ സൂപ്പ് കുടിക്കാറുണ്ട്. അതാണ് സൗന്ദര്യത്തിനു കാരണമെന്നാണ് മെഫീൻ പറയുന്നത്.

×