Advertisment

കൊവിഡ് 19: ആരോ​ഗ്യപ്രവർത്തകർക്ക് താമസ സൗകര്യം ഒരുക്കാമെന്ന വാ​ഗ്ദാനവുമായി താജ് ഹോട്ടലുകള്‍

New Update

മുംബൈ: കൊവിഡ് 19 വ്യാപനം തടയുന്നതിനായി പോരാടുന്ന ആരോ​ഗ്യപ്രവർത്തകർക്ക് താമസ സൗകര്യം ഒരുക്കാമെന്ന വാ​ഗ്ദാനവുമായി താജ് ഹോട്ടലുകള്‍. മുംബൈയിലെ താജ് പാലസ് അടക്കമുള്ള അഞ്ച് ഹോട്ടലുകളിലും ഗോവയിലെയും നോയ്ഡയിലെയും ഹോട്ടലുകളിലും താമസ സൗകര്യം ഒരുക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

publive-image

കടുത്ത പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്ന സാഹചര്യത്തിൽ സമൂഹത്തോടുള്ള കടമ തിരിച്ചറിഞ്ഞുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് ഹോട്ടലുകളുടെ നടത്തിപ്പുകാരായ ഐഎച്ച്‌സിഎല്‍ വക്താവ് വാര്‍ത്താ ഏജന്‍സിയായ ഐഎഎൻഎസിനോട് പറഞ്ഞു. വിലമതിക്കാനാകാത്ത സേവനമാണ് ആരോഗ്യപ്രവർത്തകർ നൽകുന്നത്. അവർക്കും കൊവിഡിനെതിരെ പ്രവർത്തിക്കുന്ന പ്രാദേശിക ഭരണകൂടങ്ങൾക്കും താജ് ഹോട്ടലുകൾ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment