വ്യത്യസ്ത വാക്‌സീനുകള്‍ സ്വീകരിക്കുന്നത് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയേക്കും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, May 14, 2021

തിരുവനന്തപുരം: രാജ്യത്ത് കൊറോണ രോഗികള്‍ വര്‍ദ്ധിച്ചു വന്നതോടെ ആദ്യഡോസ് എടുത്തതില്‍ നിന്നു വ്യത്യസ്തമായ വാക്‌സീന്‍ രണ്ടാം ഡോസ് സ്വീകരിച്ചവരില്‍ മിതമായ പാര്‍ശ്വഫലങ്ങള്‍ക്ക് സാദ്ധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് പനിയോ നേരിയ തലവേദനയോ ഒക്കെ ആകാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ദൗര്‍ലഭ്യത്തെ തുടര്‍ന്ന് വാക്‌സീനു വേണ്ടിയുളള തിരക്ക് ഏറി വരുന്ന സാഹചര്യത്തിലാണിത്. വാക്‌സീന്‍ നിര്‍മാണം വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ക്കു മേല്‍ സമ്മര്‍ദ്ദവുമുണ്ട്.

ആദ്യമെടുത്തതില്‍ നിന്നു വ്യത്യസ്തമായ വാക്‌സീന്‍ രണ്ടാമത് സ്വീകരിക്കുമ്പോഴും ആദ്യത്തേതിനു സമാനമായ ലക്ഷണങ്ങളാണ് ഉണ്ടാകുകയെങ്കിലും അതിന്റെ ആവൃത്തി കൂടി വരാനുള്ള സാധ്യതയാണ് ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നതെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്.

ഇത്തരം പാര്‍ശ്വഫലങ്ങളാണ് ഉണ്ടാകാന്‍ സാധ്യതയെന്ന് സി എന്‍ എന്നിനെ ഉദ്ധരിച്ച് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ പീഡിയാട്രിക്‌സ് ആന്റ് വാക്‌സിനോളജി അസോസിയേറ്റ് പ്രഫസറും ചീഫ് ഇന്‍വെസ്റ്റിഗേറ്ററുമായ ഡോ മാത്യു സ്‌നേപ് മാധ്യമങ്ങള്‍ക്കു നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞു.

കോവിഡ് 19 പ്രതിരോധത്തിനായി ഒന്നാമതും രണ്ടാമതും വ്യത്യസ്ത വാക്‌സീനുകളുടെ ഡോസുകള്‍ സ്വീകരിക്കുമ്പോഴുണ്ടാകാവുന്ന പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള ഓക്ഫഡ് വാക്‌സീന്‍ ഗ്രൂപ്പിന്റെ കോം – കോവ് വാക്‌സിന്റെ പഠനമാണിത്. 830 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വ്യത്യസ്ത വാക്‌സീനുകള്‍ നല്‍കി കായിരുന്നു പഠനം നടത്തിയത്

×