അനാവശ്യ ത്വക്ക് ചികിത്സയ്ക്ക് വിധേയമാക്കി എന്ന ആരോപണവുമായി തമിഴ് നടി റൈസ വില്‍സന്‍. ചികിത്സാപ്പിഴവിനെ തുടര്‍ന്ന് ഇടതു കണ്ണിന് താഴെ നീല നിറത്തില്‍ തടിപ്പ് വന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് റൈസ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഡോക്ടറുടെ പേരടക്കം പങ്കുവച്ചു കൊണ്ടാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി റൈസ ചിത്രം പങ്കുവച്ചിരിക്കുന്നത്.
”ഇന്നലെ ഫേഷ്യല്‍ ട്രീറ്റ്മെന്റിനായി ഡോ. ഭൈരവി സെന്തിലിനെ സന്ദര്‍ശിച്ചു. എന്നെ നിര്‍ബന്ധിച്ച് ആവശ്യമില്ലാത്ത ഒരു ചികിത്സയ്ക്ക് വിധേയയാക്കി.
അന്തിമഫലം ഇതാണ്. ഡോക്ടറെ കാണാനും സംസാരിക്കാനും ശ്രമിച്ചു. എന്നാല്‍ അവര്‍ സമ്മതിക്കുന്നില്ല. ഡോക്ടര്‍ ടൗണിന് പുറത്ത് പോയിരിക്കുകയാണ് എന്നാണ് ജോലിക്കാര്‍ പറയുന്നത്” എന്ന് റൈസ കുറിച്ചു.