/sathyam/media/post_attachments/xUjtvTJ3HOvcqzDBc1yf.jpg)
ചെന്നൈ: തമിഴ്‌നാട്ടില്‍ സിപിഐ ആറു സീറ്റില്‍ മത്സരിക്കും. ഇക്കാര്യത്തില്‍ ഡിഎംകെയുമായി ധാരണയായി. നേരത്തെ സിപിഐ 10 സീറ്റായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാല് സീറ്റ് നല്‍കാമെന്നായിരുന്നു ഡിഎംകെയുടെ വാഗ്ദാനം. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ആറു സീറ്റില്‍ മത്സരിക്കാന്‍ ധാരണയാവുകയായിരുന്നു.
സിപിഎം-ഡിഎംകെ ചര്‍ച്ച പുരോഗമിക്കുകയാണ്. 12 നിയമസഭാ സീറ്റാണ് സിപിഎം ഡിഎംകെയോട് ആവശ്യപ്പെട്ടത്. ഏഴ് സീറ്റ് നല്‍കാമെന്ന ധാരണയിലാണ് ഡിഎംകെ ഉള്ളത്. നാളെ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.