New Update
Advertisment
ചെന്നൈ: തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചുവെന്നാരോപിച്ച് നടി ഓവിയക്കെതിരെ ബിജെപി തമിഴ്‌നാട് ഘടകം പൊലീസില്‍ പരാതി നല്‍കി.
പ്രധാനമന്ത്രി സംസ്ഥാനത്തെത്തിയപ്പോള്‍ 'ഗോബാക്ക് മോദി' എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് നടി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മാപ്പ് പറയണമെന്നും ബിജെപി ഓവിയയോട് ആവശ്യപ്പെട്ടു.
നടിയുടെ ട്വീറ്റിനെതിരെ തമിഴ്‌നാട് ബിജെപി സംസ്ഥാന സെക്രട്ടറി ഡി. അലക്‌സിസ് സുധാകര്‍ ചെന്നൈ സിബി-സിഐഡി പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി.