/sathyam/media/post_attachments/iCcot5dU4WqSVPMfhnaB.jpg)
ചെന്നൈ: കൊവിഡ് മൂലം രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് താങ്ങായി തമിഴ്‌നാട് സര്‍ക്കാരും. ഇത്തരം കുട്ടികളുടെ പേരില്‍ അഞ്ച് ലക്ഷം രൂപ വീതം സ്ഥിരനിക്ഷേപം ആരംഭിക്കുമെന്നും വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു.
ബിരുദം വരെ ഇവരുടെ വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. സര്‍ക്കാര്‍ നടത്തുന്ന അഗതി കേന്ദ്രങ്ങളില്‍ ഇത്തരം കുട്ടികള്‍ക്ക് താമസം ഉറപ്പാക്കും. സര്‍ക്കാര്‍ വക അനാഥാലയങ്ങളില്‍ താമസിക്കാത്ത, ബന്ധുക്കളുടേയോ മറ്റോ കൂടെ താമസിക്കുന്നവര്‍ക്ക് പ്രതിമാസം 3000 രൂപ വീതം നല്‍കാനാണ് തീരുമാനം.
മാതാവോ പിതാവോ ഏതെങ്കിലും ഒരാള്‍ മരിച്ചുപോയ കുട്ടികള്‍ക്ക് മൂന്ന് ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കും. അഞ്ചുലക്ഷം സ്ഥിരനിക്ഷേപം കുട്ടികള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയവുമ്പോള്‍ പിന്‍വലിക്കാം.