കൊവിഡ് വ്യാപനം രൂക്ഷം: തമിഴ്‌നാട്ടില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി; ഞായറാഴ്ച സമ്പൂര്‍ണ കര്‍ഫ്യൂ; പ്ലസ്ടു പരീക്ഷ മാറ്റിവച്ചു; സര്‍വകലാശാല പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും

ന്യൂസ് ബ്യൂറോ, ചെന്നൈ
Sunday, April 18, 2021

ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്നാട്ടിൽ രാത്രികാല കർഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 10 മണി മുതൽ പുലർച്ചെ 4 മണി വരെ അവശ്യസർവ്വീസുകൾക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ ആറുവരെ അതിര്‍ത്തികള്‍ അടയ്ക്കും. ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

ഞായറാഴ്ച മുഴുവൻ സമയ കർഫ്യൂ ആയിരിക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കും. പ്ലസ്ടു പരീക്ഷകൾ മാറ്റിവച്ചു. സർവകലാശാല പരീക്ഷകൾ ഓൺലൈനായി നടത്തും.

×