ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
Advertisment
ചെന്നൈ: സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം. താത്പര്യമുള്ള സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുമെന്ന് മന്ത്രി പി.കെ. ശേഖര്‍ ബാബു പറഞ്ഞു.
എല്ലാ ഹൈന്ദവർക്കും പൂജാരിമാരാകാം എന്നതുകൊണ്ടു തന്നെ താല്പര്യമുള്ള സ്ത്രീകൾക്കും പൂജാരിമാരാകാം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അംഗീകാരം ലഭിച്ചാലുടൻ സ്ത്രീ പൂജാരിമാർക്ക് പരിശീലനം നൽകിത്തുടങ്ങും. തുടർന്ന്, ഒഴിവുള്ള ക്ഷേത്രങ്ങളിൽ അവരെ നിയമിക്കും- മന്ത്രി പറഞ്ഞു.
അതേസമയം, തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ ഇത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടും.