ദേശീയം

സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍; താത്പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കുമെന്ന് മന്ത്രി

ന്യൂസ് ബ്യൂറോ, ചെന്നൈ
Saturday, June 12, 2021

ചെന്നൈ: സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം. താത്പര്യമുള്ള സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുമെന്ന് മന്ത്രി പി.കെ. ശേഖര്‍ ബാബു പറഞ്ഞു.

എല്ലാ ഹൈന്ദവർക്കും പൂജാരിമാരാകാം എന്നതുകൊണ്ടു തന്നെ താല്പര്യമുള്ള സ്ത്രീകൾക്കും പൂജാരിമാരാകാം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അം​ഗീകാരം ലഭിച്ചാലുടൻ സ്ത്രീ പൂജാരിമാർക്ക് പരിശീലനം നൽകിത്തുടങ്ങും. തുടർന്ന്, ഒഴിവുള്ള ക്ഷേത്രങ്ങളിൽ അവരെ നിയമിക്കും- മന്ത്രി പറഞ്ഞു.

അതേസമയം, തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ ഇത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടും.

×