Advertisment

ചെരിപ്പ് നനയാതിരിക്കാന്‍ മത്സ്യത്തൊഴിലാളികളുടെ ചുമലിലേറി തമിഴ്‌നാട് ഫിഷറീസ് മന്ത്രി; വീഡിയോ വൈറലായതിന് പിന്നാലെ വിവാദം; ഫിഷറീസ് മന്ത്രിക്ക് മത്സ്യത്തൊഴിലാളിയുടെ ചുമലിലല്ലാതെ വേറെ ആരുടെ ചുമലിലാണ് കയറാനാവുകയെന്ന് മന്ത്രി

New Update

publive-image

Advertisment

ചെന്നൈ: ചെരിപ്പ് നനയാതിരിക്കാന്‍ മത്സ്യത്തൊഴിലാളികളുടെ ചുമലിലേറിയ തമിഴ്‌നാട് ഫിഷറീസ് മന്ത്രി അനിതാ രാധാകൃഷ്ണന്‍ വിവാദത്തില്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

സ്‌നേഹം കൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ തന്നെ എടുത്തതെന്നും, അതില്‍ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. ഒരു ഫിഷറീസ് മന്ത്രിക്ക് മത്സ്യത്തൊഴിലാളിയുടെ ചുമലില്ലാതെ വേറെ ആരുടെ ചുമലിലാണ് കയറാനാവുകയെന്നും മന്ത്രി ചോദിച്ചു.

കടലേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പളവേര്‍ക്കാട് എന്ന കടലോര പ്രദേശത്ത് എത്തിയതായിരുന്നു മന്ത്രി. മന്ത്രി കടലില്‍ ബോട്ട് യാത്രയും നടത്തി. തിരിച്ച് തീരത്തെത്തിയപ്പോഴാണ് ബോട്ടില്‍നിന്ന് ഇറങ്ങാന്‍ മന്ത്രി ബുദ്ധിമുട്ട് പ്രകടിപ്പിച്ചത്.

ബോട്ടില്‍നിന്ന് ചവിട്ടി ഇറങ്ങുന്നതിന് മത്സ്യത്തൊഴിലാളികള്‍ കസേര ഇട്ട് നല്‍കിയെങ്കിലും വെള്ളത്തില്‍ കാല്‍ ചവിട്ടാന്‍ മന്ത്രി തയ്യാറായില്ല. കടല്‍ വെള്ളത്തില്‍ തന്റെ ഷൂ നനയുമെന്നതായിരുന്നു കാരണം. തുടര്‍ന്നാണ് അദ്ദേഹത്തെ മത്സ്യത്തൊഴിലാളികള്‍ ചുമന്ന് കരയിലെത്തിച്ചത്.

Advertisment