New Update
Advertisment
ചെന്നൈ: 16 ലക്ഷത്തിലധികം കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സര്‍ക്കാരിന്റെ തീരുമാനം. സഹകരണ ബാങ്കുകളിലെ 12110 കോടി രൂപയുടെ വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു.
എഴുതിത്തള്ളുന്ന തുക സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് നീക്കിവെക്കുമെന്നും ഉടന്‍ ഇത് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കൊവിഡ് മഹാമാരി, തുടര്‍ച്ചയായി വന്ന രണ്ടു ചുഴലിക്കാറ്റ്, അപ്രതീക്ഷിത മഴ തുടങ്ങിയ സാഹചര്യങ്ങളില്‍ കൃഷിയെ പുനരുജ്ജീവിപ്പിക്കാന്‍ കര്‍ഷകരെ സഹായിക്കുന്നത് പ്രധാനമാണ്', പളനിസാമി പറഞ്ഞു.