Advertisment

സിനിമകളുടെ വ്യാജ പതിപ്പ്, തമിഴ്‌റോക്കേഴ്‌സ് പോലുളള വെബ്‌സൈറ്റുകളെ ബ്ലോക്ക് ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി.....

author-image
ഫിലിം ഡസ്ക്
Updated On
New Update

സിനിമകള്‍ റിലീസ് ആകുന്നതിന് തൊട്ട് പിന്നാലെ വ്യാജന്‍മാരെ എത്തിക്കുന്ന സൈറ്റകള്‍ക്ക് പൂട്ടിടാന്‍ തീരുമാനിച്ചു കൊണ്ട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം.സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന തമിഴ്‌റോക്കേഴ്‌സ് പോലുളള വെബ്‌സൈറ്റുകളെ ബ്ലോക്ക് ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Advertisment

publive-image

സിനിമകള്‍ അനൌദ്യോഗികമായി സ്ട്രീം ചെയ്യുന്ന തമിഴ്‌റോക്കേഴ്‌സ്, ഈസിടിവി, കാത്മൂവീസ്, ലൈംടോറന്റ്‌സ് തുടങ്ങിയ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനാണ് ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ദില്ലി ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വാര്‍ണര്‍ ബ്രദേഴ്‌സ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

വെബ്‌സൈറ്റ് ലഭ്യമാകുന്ന യുആര്‍എലുകള്‍, പ്രസ്തുത സൈറ്റുകളുടെ ഐപി അഡ്രസ് എന്നിവ ബ്ലോക്ക് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിനോടും, വിവര സാങ്കേതിക മന്ത്രാലയത്തോടും വെബ്‌സൈറ്റുകളുടെ ' ഡൊമെയ്ന്‍ നെയിം' റദ്ദ് ചെയ്യാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

tamil rockers
Advertisment