Advertisment

തമിഴ്‌നാട്ടില്‍ ഡി.എം.കെ. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിലേക്ക്; കമല്‍ഹാസനും ടിടിവി ദിനകരനും മുന്നേറാനായില്ല

New Update

publive-image

Advertisment

ചെന്നൈ: തമിഴ്നാട്ടില്‍ 156 സീറ്റുകള്‍ നേടി ഡി.എം.കെ. വിജയത്തിലേക്ക്. 234 സീറ്റുകളുള്ള തമിഴ്നാട്ടില്‍ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ മതിയെങ്കിലും ഡി.എം.കെ. 156 സീറ്റോടെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2016-നേതിനേക്കാള്‍ 50-ലധികം സീറ്റുകളിലാണ് ഡി.എം.കെ. മുന്നിട്ടു നിൽക്കുന്നത്.

കമൽഹാസന്റെ എംഎൻഎമ്മിനും (മക്കൾ നീതി മയ്യം) ടി.ടി.വി. ദിനകരന്റെ എഎംഎംകെയ്ക്കും (അമ്മ മക്കൾ മുന്നേറ്റ കഴകം) ഒരു സീറ്റിലും മുന്നിലെത്താനായിട്ടില്ല. മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി, ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ എന്നിവർ മുന്നിലാണ്.

കോൺഗ്രസ്സും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരിച്ച 25 സീറ്റിൽ 16 സീറ്റിലും കോൺഗ്രസ്സ് മുന്നിലെത്തി. സി.പി.ഐയും സി.പി.എമ്മും ആറ് സീറ്റിൽ വീതം മത്സരിച്ചു. രണ്ട് സീറ്റിൽ വീതമാണ് ഇരുപാർട്ടികളും ജയിച്ചത്.ബി.ജെ.പി. നാല് സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

Advertisment