ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 738 ആണ്. നിലവില്‍ കഴിഞ്ഞ 21 ദിവസത്തിനിടയില്‍ 344 ഫലങ്ങള്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തി.
/sathyam/media/post_attachments/suhy8sywdnUY1mZV1y3F.jpg)
തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം കൂടുതലായതിനാല്‍ കര്‍ഫ്യൂ നീട്ടാനാണ് സാദ്ധ്യത ഏറെ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി മാദ്ധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി.
കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ 101കോടി രൂപ അനുവദിച്ചു. കൊവിഡ് ടെസ്റ്റ് ചെയ്യുന്നതിനായി 4 ലക്ഷം റാപ്പിഡ് കിറ്റുകള്‍ വാങ്ങി. പത്താം ക്ലാസിലെ പരീക്ഷ നടത്തണോ എന്ന് സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ച് കൊറോണ ബാധിച്ചത് ആരെങ്കിലും മറച്ചുവച്ചാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.