തമിഴ്നാട്ടില്‍ നടി നിധി അഗര്‍വാളിന് ക്ഷേത്രമൊരുങ്ങി

ഫിലിം ഡസ്ക്
Tuesday, February 16, 2021

ഖുശ്‌ബു, നയന്‍താര തുടങ്ങിയവര്‍ക്ക് ശേഷം നടി നിധി അഗര്‍വാളിന് തമിഴ്നാട്ടില്‍ ക്ഷേത്രമൊരുങ്ങി. വാലന്റൈന്‍സ് ദിനത്തില്‍ ഇവരുടെ തെലുഗു, തമിഴ് ഫാന്‍സ്‌ ചേര്‍ന്നാണ് അമ്പലം ഒരുക്കിയത്.

ചെന്നൈയില്‍ ആണ് അമ്പലം ഉയര്‍ന്നത്. സാരിയും സ്ലീവ്ലെസ്സ് ബ്ലൗസും ധരിച്ച രീതിയിലെ നിധിയുടെ പ്രതിമയിലാണ് പൂജ. പാലഭിഷേകം നടത്തുന്ന ചിത്രങ്ങളും പുറത്തു വന്നു.തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സജീവമായ താരമാണ് നിധി അഗര്‍വാള്‍. മുന്ന മൈക്കിള്‍ ആണ് അരങ്ങേറ്റ ചിത്രം.

×