/sathyam/media/post_attachments/s3KZrbsSDeGB6TqySV2h.jpg)
ചെന്നൈ: തമിഴ്‌നാട്ടിലെ സേലം ശൂരമംഗലം കന്തംപട്ടിയില്‍ എട്ടു മണിക്കൂറോളം മൊബൈല്‍ മോര്‍ച്ചറിയില്‍ കിടന്നതിനുശേഷം കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലസുബ്രഹ്മണ്യ കുമാര്‍ (74) മരിച്ചു.
ബാലസുബ്രഹ്മണ്യത്തെ ചൊവ്വാഴ്ചയാണ് സേലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം ഇന്ന് മരിച്ചതായി ഡോക്ടര്‍ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഓള്‍ഡ് ഹൗസിങ് ബോര്‍ഡ് ഭാഗത്തു താമസിക്കുന്ന ബാലസുബ്രഹ്മണ്യ കുമാറിനെ ബന്ധുക്കള്‍ ജീവനോടെ മൃതദേഹം സൂക്ഷിക്കുന്ന മൊബൈല്‍ മോര്‍ച്ചറിയില്‍ മണിക്കൂറുകളോളം കിടത്തിയത്.
അതീവഗുരുതരാവസ്ഥയിലുള്ള ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് കുടുംബം മൊബൈല്‍ മോര്‍ച്ചറിയില്‍ വെച്ചത്. ഇദ്ദേഹത്തിന്റെ സഹോദരനാണ് മൊബൈല്‍ മോര്‍ച്ചറി വാടകയ്ക്ക് എടുത്തത്. മൊബൈൽ മോർച്ചറി തിരികെയെടുക്കാനെത്തിയ ഏജൻസി ജീവനക്കാരനാണ് വയോധികൻ മരിച്ചിട്ടില്ലെന്നു കണ്ടെത്തിയത്.
മൊബൈൽ മോർച്ചറിക്കകത്ത് ശ്വാസം എടുക്കാൻ കഷ്ടപ്പെടുന്ന വയോധികന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്ന് ഇന്ന് മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്വകാര്യ കമ്പനിയിലെ സ്റ്റോർ കീപ്പർ ആയി ജോലി ചെയ്തിരുന്ന ബാലസുബ്രഹ്മണ്യ കുമാർ സഹോദരനും ഭിന്നശേഷിക്കാരിയായ അനന്തിരവൾക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us