Advertisment

പുതിയൊരു എംപിവിയെ അവതരിപ്പിക്കാനുള്ള ഒരുക്കത്തില്‍ ടാറ്റ

author-image
സത്യം ഡെസ്ക്
Updated On
New Update

പുതിയൊരു എംപിവിയെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ നിര്‍മ്മാതാക്കള്‍. ടീം ബിഎച്ച്പിയാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് മാരുതി എര്‍ട്ടിഗ, മഹീന്ദ്ര മറാസോ മോഡലുകളായിരിക്കും ടാറ്റയുടെ ഈ പുതിയ എംപിവിക്ക് എതിരാളികളാകുക.

Advertisment

publive-image

അധികം വൈകാതെ തന്നെ ഹ്യുണ്ടായി, കിയ മോഡലുകളും ഈ ശ്രേണിയിലേക്ക് തങ്ങളുടെ മോഡലുകളുമായി എത്തും. ടാറ്റയുടെ ഹോണ്‍ബില്‍ എസ്‌യുവി പുറത്തിറങ്ങിയ ശേഷമാകും പുതിയ എംപിവിയുടെ പ്രവര്‍ത്തനങ്ങള്‍ കമ്പനി ആരംഭിക്കുക.

ആല്‍ഫ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാകും ഈ പുതിയ വാഹനവും. വ്യത്യസ്ത ബോഡി സ്‌റ്റൈലുകളും, പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് എന്നിവയുള്‍പ്പെടെ ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകളുമായി ഈ പ്ലാറ്റ്‌ഫോം പൊരുത്തപ്പെടുന്നു.

TATA MOTORS tata mpv
Advertisment