EMI -കളിൽ ആറുമാസത്തെ മൊറട്ടോറിയം വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക ഫിനാൻസ് പദ്ധതി ടാറ്റ മോട്ടോർസ് ഉപയോക്താക്കൾക്കായി അവതരിപ്പിച്ചു.അതിനാൽ, ഒരു പുതിയ ടാറ്റ ടിയാഗോ, നെക്സോൺ അല്ലെങ്കിൽ ആൾട്രോസ് വാങ്ങുന്ന ഉപയോക്താക്കൾക്ക് ഇപ്പോൾ പൂജ്യം ഡൗൺ പേയ്‌മെന്റിൽ വാഹനം നേടാം.
/sathyam/media/post_attachments/rzMmoog7ZJROTqeFFFvA.jpg)
ആറ് മാസത്തെ EMI അവധി നേടാനും കഴിയുന്ന ഈ പദ്ധതിയിൽ പലിശ മാത്രം പ്രതിമാസം കൃത്യമായി അടയ്ക്കണം. കാറിൽ 100 ​​ശതമാനം വരെ ഓൺ-റോഡ് ഫണ്ടിംഗ് അഞ്ച് വർഷത്തെ വായ്പ കാലാവധിയിൽ നേടാനും കഴിയും.
മേൽപ്പറഞ്ഞ മൂന്ന് മോഡലുകൾക്ക് മാത്രമേ ഓഫർ ലഭ്യമാകൂ, ടിഗോർ സബ് കോംപാക്റ്റ് സെഡാൻ അല്ലെങ്കിൽ ഹാരിയർ ണോഡലുകൾക്ക് പോലും ഇവ ലഭ്യമല്ല.
കൂടാതെ, ഒന്നിലധികം ഫിനാൻസ് പങ്കാളികളുമായുള്ള സഹകരണത്തിലൂടെ ടാറ്റ മോട്ടോർസ് എട്ട് വർഷം വരെ ദീർഘകാല വായ്പയിൽ താങ്ങാനാവുന്നതും സ്റ്റെപ്പ്-അപ്പ് EMI -കളും വാഗ്ദാനം ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us