പരീക്ഷണയോട്ടം നടത്തുന്ന ടിഗോര്‍ ഇവിയുടെ ചിത്രങ്ങള്‍ പുറത്ത്

author-image
jayasreee
Updated On
New Update

2020 മാര്‍ച്ച് മാസത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന ടിഗോര്‍ ഇവിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പൂര്‍ണമായും മുടിക്കെട്ടിയായിരുന്നു അന്ന് വാഹനത്തിന്റെ പരീക്ഷണയോട്ടം. എന്നാല്‍ ഇപ്പോള്‍ പുതിയ ചിത്രങ്ങള്‍ വീണ്ടും പുറത്തുവന്നു.

Advertisment

publive-image

ഇത്തവണ മൂടിക്കെട്ടലുകള്‍ ഒന്നും തന്ന ഇല്ലെന്ന് വേണം പറയാന്‍. ടീം ബിഎച്ച്പിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ ഫെയ്‌സ് ലിഫ്റ്റ് പതിപ്പിനോട് സാമ്യമുള്ള ഡിസൈനാണ് പുതിയ ടിഗോര്‍ ഇവിക്കും ടാറ്റ നല്‍കിയിരിക്കുന്നത്.

മുന്നിലും പിന്നിലും എല്ലാം ആ പ്രകടമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. പുതുക്കിയ ഗ്രില്ലും, പ്രൊജക്ട ഹെഡ്‌ലാമ്പുകളും, ഫോഗ് ലാമ്പുകളും, പുതിയ ബമ്പറുമാണ് മുന്‍വശത്തെ മനോഹരമാക്കുന്നത്.

പിന്‍ഭാഗത്തും കാര്യമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. പിന്‍ഭാഗത്ത്, ബൂട്ട് ലിഡില്‍ ഒരു നീല സ്ട്രിപ്പ് ലഭിക്കുന്നു. കൂടാതെ റൂഫില്‍ സ്പോയ്ലറും ഒരു ഷാര്‍ക്ക് ഫിന്‍ ആന്റിനയും കാണാന്‍ സാധിക്കും.

all news auto news tigor ev tata tigor ev tata
Advertisment