റിയാദ്: കിഴക്കന്‍ പ്രവിശ്യക്ക് പുറമെ ഷോപ്പിംഗ് മാളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പ്രവേശിക്കാന്‍ റിയാദിലും തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍ ഉത്തരവിറക്കി.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇതിന്നായി സ്വദേശികളും വിദേശികളും മൊബൈല്‍ ഫോണുകളില്‍ തവക്കല്‍നാ ആപ് ഡൗണ്‍ലോഡ് ചെയ്യണം.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധന ശക്തമാക്കാനും നിരീക്ഷിക്കാന്‍ പ്രത്യേക ഓഫീസ് തുറക്കാനും തീരുമാനിച്ചു.
വിവാഹം, പള്ളികളിലെ നിസ്‌കാരം, ഖബറടക്ക ചടങ്ങ് തുടങ്ങി എല്ലാ ആഘോഷ പരിപാടിയിലും അമ്പതിലധികം ആളുകള്‍ കൂടാന്‍ പാടില്ലെന്നും മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കണമെന്നും ഗവര്‍ണറുടെ ഉത്തരവിലുണ്ട്.
ഇന്നലെ കിഴക്കന്‍ പ്രവശ്യകളിലും പൊതുമാര്‍ക്കറ്റുകളില്‍ കയറുന്നതിന് തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി കിഴക്കന്‍ പ്രവശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ ഉത്തരവ് നല്‍കിയിരുന്നു. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ ജനങ്ങള്‍ വീഴ്ച തുടരുകയാണെ ങ്കില്‍ കോവിഡിനെതിരെ നിയന്തണ നടപടികള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ മുന്നറിയിപ്പ് ഉണ്ടായിരുന്നു അതിനു പിന്നാലെയാണ് റിയാദ് ഗവര്‍ണ്ണറുടെ അറിയിപ്പ് ഉണ്ടാകുന്നത്