പ​രീ​ക്ഷ ഡ്യൂ​ട്ടി​ക്കാ​യി എത്തിയ എ​ട്ട് മ​ല​യാ​ളി അ​ധ്യാ​പ​ക​ര്‍ ലോ​ക്ക്ഡൗ​ണ്‍ പശ്ചാത്തലത്തില്‍ ല​ക്ഷ​ദ്വീ​പി​ല്‍ കു​ടു​ങ്ങി

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, April 9, 2020

ക​വ​ര​ത്തി: ലോ​ക്ക്ഡൗ​ണ്‍ പശ്ചാത്തലത്തില്‍ എ​ട്ട് മ​ല​യാ​ളി അ​ധ്യാ​പ​ക​ര്‍ ല​ക്ഷ​ദ്വീ​പി​ല്‍ കു​ടു​ങ്ങി. പ​രീ​ക്ഷ ഡ്യൂ​ട്ടി​ക്കാ​യി ഇ​വി​ടെ എ​ത്തി​യ​വ​രാ​ണ് ഇ​വ​ര്‍.


സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള അ​ധ്യാ​പ​ക​രാ​ണ് കു​ടു​ങ്ങി​യ​ത്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് പ​രീ​ക്ഷ മാ​റ്റി​വ​ച്ച​താ​ണ് ഇ​വ​ര്‍ കു​ടു​ങ്ങാ​ന്‍ കാ​ര​ണം. ത​ങ്ങ​ള്‍​ക്ക് വേ​ണ്ട താ​മ​സ​വും ഭ​ക്ഷ​ണം ല​ഭ്യ​മാ​ണെ​ന്ന് അ​ധ്യാ​പ​ക​ര്‍ അ​റി​യി​ച്ചു.

ല​ക്ഷ​ദ്വീ​പി​ല്‍ കോ​വി​ഡ് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ങ്ങ​ള്‍ സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധ്യാ​പ​ക​ര്‍ വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത ദി​വ​സം ഇ​വി​ടെ എ​ത്തു​ന്ന ച​ര​ക്ക് ക​പ്പ​ലി​ല്‍ നാ​ട്ടി​ലേ​ക്ക് തി​രി​കെ മ​ട​ങ്ങാ​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​ര്‍.

×