ട്വിറ്റര്‍ ബ്ലൂവിന് പിന്നാലെ ഫേസ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും വെരിഫൈഡ് സബ്സ്‌ക്രിപ്ഷന്‍ സേവനം പ്രഖ്യാപിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്

New Update

ബ്ലൂ ടിക്കിന് പ്രതിമാസം 19.99 ഡോളര്‍(1,655 രൂപയോളം) വരിസഖ്യ ഏര്‍പ്പെടുത്തി കൊണ്ടുള്ള ട്വിറ്ററിന്റെ തീരുമാനം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇപ്പോള്‍ ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയും ഉപയോക്താക്കളില്‍ നിന്ന് ബ്ലൂ ടിക് വേരിഫിക്കേഷനായി പണമീടാക്കുന്നതിനുള്ള ചര്‍ച്ചയിലാണ്.

Advertisment

publive-image

ഫെയ്സ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനുമായി മെറ്റ പണമടച്ചുള്ള സ്ഥിരീകരണം പുറത്തിറക്കുകയാണെന്ന് ഈ വാരാന്ത്യത്തില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. മെറ്റാ വെരിഫൈഡ് സബ്സ്‌ക്രിപ്ഷന്‍ സേവനത്തിന് വെബില്‍ പ്രതിമാസ ഫീസ് 11.99 ഡോളര്‍ അല്ലെങ്കില്‍ മൊബൈലില്‍ പ്രതിമാസം 14.99 ഡോളര്‍ ഉണ്ടായിരിക്കുമെന്ന് മെറ്റാ സിഇഒ വിശദീകരിച്ചു.

ഗവണ്‍മെന്റ് ഐഡി ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കാനും നീല ബാഡ്ജ് നേടാനും നിങ്ങളാണെന്ന് അവകാശപ്പെടുന്ന അക്കൗണ്ടുകളില്‍ നിന്ന് അധിക ആള്‍മാറാട്ട സംരക്ഷണം നേടാനും ഉപഭോക്തൃ പിന്തുണയിലേക്ക് നേരിട്ട് ആക്സസ് നേടാനും നിങ്ങളെ അനുവദിക്കുന്ന സബ്സ്‌ക്രിപ്ഷന്‍ സേവനമാണ് മെറ്റാ വെരിഫൈഡ് എന്ന് സക്കര്‍ബര്‍ഗ് വിശേഷിപ്പിച്ചു.

ഈ പുതിയ ഫീച്ചര്‍ ഞങ്ങളുടെ സേവനങ്ങളിലുടനീളം ആധികാരികതയും സുരക്ഷയും വര്‍ധിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും ഈ ആഴ്ച അവസാനം സേവനം ആരംഭിക്കും, തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും.

Advertisment