വിങ്ക് മ്യൂസീക് ആപ്പ് അടച്ചുപൂട്ടാന്‍ ഭാരതി എയര്‍ടെലിന്റെ നീക്കം. വിങ്ക് മ്യൂസിക്കുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരെയും കമ്പനി ഏറ്റെടുക്കും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിങ്ക് മ്യൂസിക് അടച്ചുപൂട്ടാനാണ് കമ്പനി ശ്രമിക്കുന്നത്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വിങ്ക് മ്യൂസിക് നിര്‍ത്തുന്ന കാര്യം കമ്പനി വക്താവും സ്ഥിരീകരിച്ചു. വിങ്ക് മ്യൂസിക് ജീവനക്കാരെ 'എയര്‍ടെല്‍ ഇക്കോസിസ്റ്റ'ത്തിലേക്ക് മാറ്റും. എയർടെൽ ഉപയോക്താക്കൾക്ക് ആപ്പിൾ മ്യൂസിക്ക് ഉപയോഗിക്കാനാകും. കൂടാതെ, വിങ്ക് പ്രീമിയം ഉപയോക്താക്കൾക്ക് ആപ്പിളിനായി എയർടെല്ലിൽ നിന്ന് എക്സ്ക്ലൂസീവ് ഓഫറുകൾ ലഭിക്കുമെന്നും വക്താവ് പറഞ്ഞു.
ഐഫോൺ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകളോടെ ആപ്പിൾ മ്യൂസിക്ക് ഉപയോഗിക്കാന്‍ കമ്പനി ആപ്പിളുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.