02
Sunday October 2022

നോർക്ക പ്രവാസി സ്റ്റാർട്ടപ്പ് പ്രോഗ്രാം; പ്രവാസികൾക്ക് സാങ്കേതികാധിഷ്ഠിത ബിസിനസ് സംരംഭം

ന്യൂസ് ഡെസ്ക്
Thursday, November 5, 2020

സംരംഭകരാകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങൾ ഒരുക്കുന്നതിന് നോർക്കയും കേരള സ്റ്റാർട്ടപ്പ് മിഷനും (കെഎസ് യുഎം) സംയുക്തമായി നോർക്ക പ്രവാസി സ്റ്റാർട്ടപ്പ് പ്രോഗ്രാം (എൻപിഎസ് പി) നടപ്പിലാക്കുന്നു.

പ്രവാസികളുടെ പ്രൊഫഷണൽ നൈപുണ്യത്തിനനുസൃതമായ പുനരധിവാസത്തിനും, സമാനമായ ഒന്നിലധികം സ്ഥാപനങ്ങളെ ഓര്മ്മിപ്പിക്കുന്ന സാങ്കേതികവിദ്യ, ബിസിനസ്, നിക്ഷേപസാധ്യത തിരിച്ചറിയൽ എന്നിവയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പങ്കാളിത്ത മാതൃകയിലുള്ള സംരംഭങ്ങൾ സൃഷ്ടിക്കുന്നതിന് സമാന മനസ്കരായ പ്രവാസികളെ കണ്ടെത്തുന്നതിനും പദ്ധതി സഹായകമാണ്. പ്രവാസി സമൂഹത്തിൽത്തന്നെ ബിസിനസ് നെറ്റ്‌വർക്കും ഇൻവെസ്റ്റർനെറ്റ്‌വർക്കും രൂപീകരിക്കും.

ടെക്നോളജി സ്റ്റാർട്ടപ്പുകളുമായി മാർഗനിർദേശത്തിനും കൺസൾട്ടിംഗിനുമുള്ള അവസരങ്ങൾ പ്രവാസികൾക്ക് പ്രയോജനപ്പെടുത്താനാകും. വിവിധ സ്റ്റാർട്ടപ്പ് പദ്ധതികളിലൂടെ ധനസഹായം ലഭ്യമാക്കുന്നതിനും പദ്ധതി ഊന്നൽ നൽകും.

പ്രവാസി സംരഭങ്ങൾ ആരംഭിച്ചു സംസ്ഥാനത്തിന്റെ സാമ്പത്തികവികസനത്തിന് സംഭവനയേകാൻ പര്യാപ്തമായ പരിപാടിയിലൂടെ മൂല്യം സൃഷ്ടിക്കാനാകുന്ന സാങ്കേതികവിദ്യയിലെ നൂതന പ്രവണതകളും വികാസങ്ങളും സംരഭകരുമായും സംവദിക്കും.

അനുയോജ്യരായ പ്രവാസികളെ സ്ക്രീനിംഗ് കമ്മിറ്റിയിലൂടെ തിരഞ്ഞെടുത്തു മൂന്നുമാസത്തെ പ്രോഗ്രാമിന്റെ ഭാഗമാ ക്കും. ശ്രദ്ധയൂന്നേണ്ട ബിസിനസ് മേഖല തിരിച്ചറിയുന്നതിനും ബിസിനസ് നിക്ഷേപങ്ങൾക്ക് എങ്ങനെ മൂല്യം വര്ധിപ്പിക്കാമെന്നും ഈ പ്രോഗ്രാമിലൂടെ പ്രവാസികൾക്ക് മനസ്സിലാക്കാനാകും.

തിരഞ്ഞെടുക്കപ്പെടുന്നവർക്കു മടങ്ങിയെത്തിയ പ്രവാസികളുടെ ഉപജീവനത്തിനായി വരുമാനം കണ്ടെത്താൻ സംസ്ഥാന സർക്കാർ ആരംഭിച്ച വായ്പാ പദ്ധതിയായ നോർക്ക ഡിപ്പാർട്മെൻറ് പ്രൊജക്റ്റ് ഫോർ റിട്ടേൺ എമിഗ്രന്റ്സിന്റെ (എൻഡിപിആർഇഎം) സാമ്പത്തിക സഹായത്തിനു അർഹതയുണ്ടായിരിക്കും.

ഇതുപ്രകാരം 30 ലക്ഷം രൂപ വരെ 15% മൂലധന സബ്സിഡിയോടെ (പരമാവധി 3 ലക്ഷം രൂപ) വായ്പ ലഭിക്കും. കൃത്യമായ പലിശ തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാല് വർഷം 3% പലിശ ഇളവും ലഭിക്കും.

കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്യുകയോ, താമസിക്കുകയോ ചെയ്തിട്ടുള്ള കേരളത്തിലേക്ക് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്കാണ് നോർക്ക പ്രവാസി സ്റ്റാർട്ടപ്പ് പ്രോഗ്രാമിലേക്കു അപേക്ഷിക്കാൻ യോഗ്യതയുള്ളത്.

അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും http://norkapsp.startupmission.in/ എന്ന ലിങ്ക് സന്ദർശിക്കുക. വിശദവിവരം 08047180470 (രാവിലെ 8 മുതൽ രാത്രി 8 വരെ) (കേരള സ്റ്റാർട്ടപ്പ് മിഷൻ) നോർക്ക ടോൾ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്ന് മിസ്ഡ് കാൾ സേവനം) നമ്പറുകളിലും http://www.norkaroots.org എന്ന വെബ്സൈറ്റിലും ലഭിക്കും.

-സലിൻ മാങ്കുഴി (പിആർഒ നോർക്ക റൂട്ട്സ്)

Related Posts

More News

മുംബൈ: സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും പൗരന്മാരിൽ നിന്നോ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നോ ഫോൺ കോളുകൾ സ്വീകരിക്കുമ്പോൾ ‘ഹലോ’ എന്നതിന് പകരം ‘വന്ദേമാതരം’ എന്ന് അഭിവാദ്യം ചെയ്യണമെന്ന് മഹാരാഷ്ട്ര സർക്കാർ. ഇതു നിർബന്ധമാക്കി മഹാരാഷ്ട്ര പൊതുഭരണ വകുപ്പ് ശനിയാഴ്ച ഉത്തരവ് പുറത്തിറക്കി. സർക്കാർ ധനസഹായമുള്ള സ്ഥാപനങ്ങളിലും ഇതു പാലിക്കണം. ‘ഹലോ’ എന്ന വാക്ക് പാശ്ചാത്യ സംസ്‌കാരത്തിന്റെ അനുകരണമാണെന്നും അത് ഒഴിവാക്കി ‘വന്ദേമാതരം’ ഉപയോഗിച്ച് തുടങ്ങണമെന്നും ഉത്തരവിൽ പറയുന്നു. മന്ത്രി സുധീർ മുൻഗന്തിവാറാണ് ഈ നിർദേശം […]

കടയ്ക്കൽ: മൂന്നര വയസ്സുള്ള മകളെ അങ്കണവാടിയിൽ ആക്കിയ ശേഷം യുവാവിനൊപ്പം കടന്ന യുവതിയെ പൊലീസ് കണ്ടെത്തി. യുവതിയെയും കൂടെ ഉണ്ടായിരുന്ന കടയ്ക്കൽ ചരിപ്പറമ്പ് സുനിൽ വിലാസത്തിൽ അനിൽ കുമാറിനെയെും (36) പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ 22നാണ് യുവതിയെ കാണാതായത്. യുവതിക്ക് രണ്ടു കുട്ടികൾ ഉണ്ട്. മൂത്ത മകളെ ഉപേക്ഷിച്ച് ഇളയ കുട്ടിയുമായി അനിൽകുമാറിനൊപ്പം പോയതായി പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ നമ്പർ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ […]

ജിദ്ദ: വിശുദ്ധിയുടെ നാട് പിന്നീട് വിനോദത്തിന്റെയും ഇപ്പോൾ വിദ്യാഭ്യാസത്തിന്റെയും കൂടി കേന്ദ്രമാവുന്നു. ടൂറിസം പരിപോഷിപ്പിക്കാനായി വിസ കാര്യങ്ങളിൽ ഒട്ടേറെ പരിഷ്കരണങ്ങളും പുതുമകളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന സൗദി അറേബ്യ ഇപ്പോഴിതാ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഉത്തേജനം നൽകികൊണ്ട് ദീർഘകാല – ഹൃസ്വകാല “വിദ്യാഭ്യാസ വിസ” അവതരിപ്പിക്കുന്നു. 160 ഓളം രാജ്യങ്ങളിൽ നിന്നുള്ള പഠന – ഗവേഷണ കുതുകികൾക്ക് സൗദിയുടെ പുതിയ വിദ്യാഭ്യാസ വിസ ഉപയോഗപ്പെടുത്താനാകും. ഇന്ത്യയും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നുവെന്ന വാർത്ത ഏറേ സഹർഷത്തോടെയാണ് സൗദിയിലെ മുപ്പത് ലക്ഷത്തോളം വരുന്ന ഇന്ത്യൻ […]

പൊന്നാനി: സാമൂഹ്യ സാംസ്കാരിക സംഘടനയായ എം എസ് എസ് (മുസ്ലിം സർവീസ് സൊസൈറ്റി) പൊന്നാനി ഘടകം അഖില കേരള ഖുർആൻ പാരായണ, മനഃപാഠ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മാനസിക വൈകല്യം അനുഭവിക്കുന്ന കുട്ടികൾക്കായി എം എസ് എസ് പൊന്നാനി ഘടകം നടത്തി വരുന്ന ഹോപ്പ് സ്പെഷ്യൽ സ്‌കൂൾ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് “അഖില കേരള ഖുർആൻ പാരായണ, മനഃപാഠ മത്സരം 2022” അരങ്ങേറുക. ഡിസംബർ മൂന്ന്, നാല് തിയ്യതികളിലായിരിക്കും ഖുർആൻ മത്സരങ്ങൾ. ഒക്ടോബർ ആദ്യവാരത്തിൽ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള […]

ബഹ്‌റൈന്‍: ബഹ്‌റൈനിലെ മലയാളികളുടെ വടം വലി അസോസിയേഷൻ രൂപീകരിച്ചു. ടഗ്ഗ് ഓഫ്‌ വാർ അസോസിയേഷൻ ബഹ്റൈൻ എന്ന പേരിലാണ് സംഘടന രൂപീകരിച്ചത്. സംഘടനയുടെ രക്ഷാധികാരിയായി ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിനെ തിരഞ്ഞെടുത്തു. ഷാജി ആന്റണി, അമൽദേവ് ഒ .കെ, ഷജിൽ ആലക്കൽ, ശരത് സുരേന്ദ്രൻ ,രതിൻ തിലക്, രഞ്ജിത്ത് എന്നിവരെ അസോസിയേഷൻ ഒഫീഷ്യൽസ് ആയും തിരഞ്ഞെടുത്തു. 21 അംഗങ്ങളുള്ള പാനലും, 100 മെമ്പർമാരുമുള്ള അസോസിയേഷനുമാണ് രൂപീകരിച്ചത്.

തിരുവനന്തപുരം : സമീപ കാലത്തെല്ലാം കോടിയേരി ബാലകൃഷ്ണന്റെ തട്ടകം എകെജി സെന്ററായിരുന്നു. നേരരെ എതിർവശത്തെ ചിന്ത ഫ്‌ളാറ്റിലാണ് താമസമെങ്കിലും രാവിലെ മുതൽ രാത്രി വൈകുവോളം അദ്ദേഹം എകെജി സെന്റിലുണ്ടാകും. പാർട്ടിക്കാർക്കും അണികൾക്കുമെല്ലാം വേണ്ട നിർദ്ദേശങ്ങൾ നൽകികൊണ്ടും വായനയുമായും. കാണാനെത്തുന്നവരെ എല്ലാം ചെറിയ പുഞ്ചിരിയോടെ നേരിടും. കോടിയേരി ബാലകൃഷ്ണൻ ഇനി ഈ പടി കടന്നെത്തില്ലെന്ന വിഷമം ഉളളിലൊതുക്കിയാണ് എ.കെ.ജി സെന്ററിലെ ജീവനക്കാർ കോടിയേരിയുടെ മരണവിവരം ഉൾക്കൊണ്ടത്. നിറഞ്ഞ കണ്ണുകളോടെ നിരവധി പേരാണ് സെന്റിലേക്ക് എത്തിയത്. പലരും അവിടെ എത്തുന്നത് […]

ബഹ്‌റൈൻ : ഐ.വൈ.സി.സി ബഹ്‌റൈന്റെ ചരിത്രത്തിൽ ആദ്യമായി ഏരിയാ കമ്മറ്റികൾ തമ്മിലുള്ള എവറോളിങ് ട്രോഫി വോളിബോൾ ടൂർണമെന്റ് ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റി മിഡിൽ ഈസ്റ്റ് മെഡിക്കൽ സെൻറർ ഹിദ്ദ്മായി ചേർന്ന് നബി സേലാ സ്പോർട്സ് ക്ലബിൽ സംഘടിപ്പിച്ചു. ഐ.വൈ.വൈ.സി ദേശിയ പ്രസിഡന്റ് ജിതിൻ പരിയാരം ടൂർണമെന്റിന്റെ ഉൽഘാടനം നിർവഹിച്ചു. ഐ.വൈ.വൈ.സി യിലെ ഒൻപത് ഏരിയ കമ്മറ്റികളുടെ മാറ്റുരച്ച ടൂർണമെന്റിൽ അബ്ദുൽ ഹസീബിന്റെ നേതൃത്വത്തിൽ ടുബ്‌ളി-സൽമാബാദ് ഏരിയ കമ്മറ്റിയും ജെയ്‌സ് ജോയിയുടെ നേതൃത്വത്തിൽ ഹിദ്ദ്-അറാദ് ഏരിയ കമ്മറ്റിയും ഫൈനലിൽ […]

ബഹ്‌റൈന്‍: തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്റിൻ സൗദിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാർവിഡാ ടവേഴ്സ് ജുഫൈറിൽ വച്ച് ഓണാഘോഷം വെള്ളിയാഴ്ച വിഫുലമായി കൊണ്ടാടി . അത്ത പൂക്കളം ഒരുക്കി നിലവിളക്ക് തെളിയിച്ച് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം കുട്ടികളുടെ കലാപരുപാടികളും ഓണകളികളും അരങ്ങേറി . തുടർന്ന് ആർപ്പുവിളികളോടെ മാവേലിയെ എതിരേറ്റു . അസോസിയേഷന്റെ പ്രവർത്തനങ്ങളുടെ ഈ വർഷത്തെ അവലോകനവും പ്രവർത്തന മികവും ചർച്ച ചെയ്യപെട്ടു.  കൊവിഡ് കാലത്ത് അരോഗ്യ രംഗത്ത് പ്രവർത്തിച്ച അസോസിയേഷനിലെ ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും അവരുടെ […]

പൊന്നാനി: “സ്ത്രീത്വം, സമത്വം, നിർഭയത്വം” എന്ന ശീർഷകത്തിൽ 2022 ഡിസംബർ 31, ജനുവരി 1 (ശനി, ഞായർ) തിയ്യതികളിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ല്യു എഫ്) വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ പത്താമത് സ്ത്രീധനരഹിത സമൂഹ വിവാഹവും എട്ടാം വാർഷിക സമ്മേളനവും അരങ്ങേറുമെന്ന് വേദി ഭാരവാഹികൾ അറിയിച്ചു. എം ഇ എസ് പൊന്നാനി കോളേജ് ഓഡിറ്റോറിയത്തിൽ പ്രത്യേകം ഉയരുന്ന ഒ കെ ഉമ്മർ നഗറിലായിരിക്കും സമൂഹ വിവാഹവും വാർഷിക സമ്മേളനവും . പരിപാടിയുടെ വിജയത്തിനായി […]

error: Content is protected !!