/sathyam/media/post_attachments/tiPKcJWx7WTryjoElQio.jpg)
വാഷിങ്ടണ്‍: കൊവിഡ് പരിശോധനാഫലം നെഗറ്റീവായിട്ടും 13കാരിയില്‍ നിന്ന് രോഗം പകര്‍ന്നത് 11 പേര്‍ക്ക്. യുഎസിലെ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഒമ്പത് വയസുകാരന്‍ മുതല്‍ 72 വയസുകാരന്‍ വരെ പെണ്‍കുട്ടിയില്‍ നിന്ന് രോഗം ബാധിച്ചവരില്‍ ഉണ്ട്. കൊവിഡ് ബാധിച്ചവരുമായി അടുത്ത് ഇടപഴകിയിട്ടുണ്ടെങ്കിൽ നിർബന്ധമായും 14 ദിവസം സ്വയം ക്വാറന്റീനിൽ കഴിയേണ്ടതിന്റെ ആവശ്യകതയാണ് ഈ റിപ്പോർട്ടിലെ കണ്ടെത്തൽ വ്യക്തമാക്കുന്നതെന്ന് സിഡിസി വക്താവ് സ്കോട്ട് പൗലെ ഒരു മാധ്യമത്തോട് പറഞ്ഞു.
രോഗം ബാധിച്ചവരെല്ലാം പെണ്‍കുട്ടിയുടെ ബന്ധുക്കളാണ്. അഞ്ച് കുടുംബങ്ങളിലുള്ള ബന്ധുക്കള്‍ ഒരു വീട്ടില്‍ ഒത്തു ചേര്‍ന്നിരുന്നു. ഇവരാരും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us