കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി; കുട്ടിയെ കൊലപ്പെടുത്തിയിട്ടും മാതാപിതാക്കളോട് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 45 ലക്ഷം രൂപ; പ്രതിയെ കുടുക്കിയത് സ്‌കൈപ് കോള്‍

New Update

publive-image

ഹൈദരാബാദ്: തെലങ്കാനയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ദീക്ഷിത് റെഡ്ഡി എന്ന ഒമ്പതുകാരനെയാണ് അയല്‍വാസിയായ മന്ദ സാഗര്‍ എന്നയാള്‍ കൊലപ്പെടുത്തിയത്.

Advertisment

തെലങ്കാനയിലെ മഹ്ബൂബാബാദില്‍ ഞായറാഴ്ചയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ ഉപയോഗിച്ച് മാതാപിതാക്കളില്‍ പണം തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.

കളിക്കാന്‍ പോയ കുട്ടിയെ തിരിച്ചു കാണാത്തപ്പോള്‍ പരിഭ്രാന്തരായ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നഗരത്തിനു പുറത്തേക്കു കൊണ്ടുപോയ മന്ദ ലഹരിമരുന്നു നല്‍കി മയക്കി ബന്ദിയാക്കി വയ്ക്കുകയായിരുന്നു. . എന്നാല്‍ ഇടയ്‌ക്കെപ്പോഴോ ദീക്ഷിത്ത് തന്നെ തിരിച്ചറിയുമെന്ന് ഭയപ്പെട്ട മന്ദ കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.

ദീക്ഷിത്തിന്റെ അമ്മ വസന്തയെ 18 തവണ ബന്ധപ്പെട്ട മന്ദ 45 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. കുട്ടിയെ കൊന്നു കഴിഞ്ഞും ഇയാള്‍ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. മോചനദ്രവ്യം ആവശ്യപ്പെട്ട് ഇയാള്‍ കുട്ടിയുടെ മാതാപിതാക്കളെ സ്‌കൈപ്പില്‍ വിളിച്ചതാണ് പൊലീസിന് പിടിവള്ളിയായത്. ഇതോടെ പൊലീസ് ഇയാളെ ട്രാക്ക് ചെയ്ത് പിടികൂടുകയായിരുന്നു.

Advertisment