തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ മെയ് 29 വരെ നീട്ടി

New Update

publive-image

ഹൈദരാബാദ്: തെലങ്കാനയില്‍ കൊറോണ വൈറസ് വ്യാപനം നേരിടുന്നതിനുള്ള ലോക്ക്ഡൗണ്‍ മെയ് 29 വരെ നീട്ടി. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Advertisment

തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രാത്രി ഏഴുമുതല്‍ സംസ്ഥാനത്ത് കര്‍ഫ്യൂ ആയിരിക്കും.

അവശ്യ സാധനങ്ങള്‍ വാങ്ങേണ്ടവര്‍ വൈകീട്ട് ആറിനകം അവ വാങ്ങി വീട്ടില്‍ തിരിച്ചെത്തണം.
രാത്രി ഏഴിനുശേഷം ആരെങ്കിലും പുറത്തിറങ്ങിയാല്‍ പോലീസ് അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമെ പുറത്തിറങ്ങാവൂ. കുട്ടികള്‍ക്കും പുറത്തിറങ്ങാന്‍ അനുമതി ഉണ്ടാവില്ല.

Advertisment