ബ്രിട്ടണില്‍ നിന്ന് ഹൈദരാബാദിലെത്തിയ 279 ഇന്ത്യക്കാരെ കണ്ടെത്താനായിട്ടില്ലെന്ന് തെലങ്കാന ആരോഗ്യവകുപ്പ്; 92 പേര്‍ കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ! 184 പേര്‍ നല്‍കിയ ഫോണ്‍ നമ്പര്‍ തെറ്റ്‌

New Update

publive-image

ഹൈദരാബാദ് : ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയത് ആശങ്ക പടര്‍ത്തുന്നതിനിടെ യുകെയില്‍ നിന്ന് ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ 279 യാത്രക്കാരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് തെലങ്കാന ആരോഗ്യവകുപ്പ് അധികൃതര്‍.

Advertisment

184 പേര്‍ നല്‍കിയ ഫോണ്‍ നമ്പര്‍ തെറ്റാണെന്നും 279 പേരിലെ 92 പേര്‍ കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും അധികൃതര്‍ പറഞ്ഞു.

ഡിസംബര്‍ 9ന് ശേഷം 1216 പേരാണ് ബ്രിട്ടണില്‍ നിന്ന് തെലങ്കാനയിലേക്ക് തിരിച്ചെത്തിയത്. ഇവരില്‍ 937 പേരെ കണ്ടെത്തി പരിശോധന നടത്തിയെന്നും ഇവരില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി തെലങ്കാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജി ശ്രീനിവാസ റാവു വ്യക്തമാക്കി.

Advertisment