/sathyam/media/post_attachments/N0kS7PO7TAgc6ujQHHYH.jpg)
ഹൈദരാബാദ്:ലോക്ക്ഡൗണില്‍ അകപ്പെട്ട മകനെ വീട്ടിലെത്തിക്കാന്‍ ഒരമ്മ സ്‌കൂട്ടിയില്‍ മൂന്നുദിവസം കൊണ്ട് സഞ്ചരിച്ചത് 1400 കിലോമീറ്റര്‍. തെലങ്കാന സ്വദേശിനി റസിയ ബീഗം (48) ആണ് മകന്‍ നിസാമുദ്ദീനെ നെല്ലൂരില്‍ നിന്ന് വീട്ടിലെത്തിക്കാന്‍ സ്‌കൂട്ടിയില്‍ 1400 മീറ്റര്‍ സഞ്ചരിച്ചത്. പൊലീസ് അനുമതിയോടെയായിരുന്നു യാത്ര. ഏപ്രില്‍ 6 തിങ്കളാവ്ച രാവിലെയാണ് യാത്ര പുറപ്പെട്ടത്. ഒടുവില്‍ ബുധനാഴ്ച വൈകിട്ട് മകനുമായി വീട്ടില്‍ തിരിച്ചെത്തി.
ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇരുച്ചക്രവാഹനത്തില്‍ ഇത്രയും ദൂരം സഞ്ചരിക്കുകയെന്നത് ഏറെ പ്രയാസകരമാണ്. മകനെ തിരികെയെത്തിക്കുക മാത്രമായിരുന്നു ലക്ഷ്യം. അതിനാല്‍ ഭയങ്ങളൊന്നുമില്ലായിരുന്നു. ഭക്ഷണം കൂടെ കരുതിയിരുന്നു. രാത്രിയില്‍ റോഡുകളില്‍ ആളുകളില്ലാത്തത് കുറച്ച് പരിഭ്രാന്തിയുണ്ടാക്കി-റസിയ ബീഗം പറഞ്ഞു.
സുഹൃത്തിനെ യാത്ര അയക്കാനാണ് മാര്‍ച്ച് 12ന് നിസാമുദ്ദീന്‍ നെല്ലൂരിലേക്ക് പോയത്. പിന്നീട് ലോക്ക്ഡൗണായതിനാല്‍ തിരികെ വരാന്‍ കഴിഞ്ഞിരുന്നില്ല. യുവാക്കള്‍ ഇരുച്ചക്രവാഹനത്തില്‍ സഞ്ചരിച്ചാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പൊലീസ് പിടികൂടുമെന്ന് കരുതി മൂത്തമകനെ അയക്കാതെ സ്വയം യാത്ര ചെയ്യാന്‍ റസിയ തീരുമാനിക്കുകയായിരുന്നു. ഹൈദരാബാദിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഹെഡ്മിസ്ട്രസാണ്. ഭര്‍ത്താവ് 15 വര്‍ഷം മുമ്പ് മരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us