തെലുങ്കാനയിൽ യുവ വനിത ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ച സംഭവവും പ്രതികളുടെ എൻകൗണ്ടറും സിനിമയാകുന്നു. 'ദിഷ എൻകൗണ്ടർ’ എന്ന് പേരു നൽകിയിരിക്കുന്ന ചിത്രം നിർമിക്കുന്നത് രാം ​ഗോപാൽ വർമയാണ്. ആനന്ദ് ചന്ദ്ര സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
കഴിഞ്ഞ വർഷം നവംബർ 28നാണ് രാജ്യത്തെ നടുക്കിയ പീഡനവും കൊലപാതകവും നടന്നത്. തെലങ്കാനയിലെ ഷംഷാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന ശേഷം തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ നാല് ലോറി തൊഴിലാളികളാണ് പിടിയിലായത്.
ഇവരെ ദിവസങ്ങൾക്കുള്ളിൽ പൊലീസ് വെടിവച്ചുകൊലപ്പെടുത്തിയതും വലിയ വാർത്തയായിരുന്നു. ശ്രീകാന്ത്, സോണിയ, പ്രവീൺ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നത്. സംഗീതം ഡിഎസ്‍ആർ. തന്റെ വെബ്സൈറ്റ് ആയ ആർജിവി വേൾഡ് ശ്രേയാസ് ആപ്പ് വഴിയാകും ചിത്രം റിലീസ് ചെയ്യുക.